ആർ.ജെ സാറ’യായി അനശ്വര; ‘ബാംഗ്ലൂർ ഡേയ്‌സ്’ ഹിന്ദി പതിപ്പിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി
അഞ്ജലി മേനോൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ‘ബാംഗ്ലൂർ ഡേയ്സിന്റെ ഹിന്ദി പതിപ്പിന്റെ ട്രെയിലർ പുറത്തിറങ്ങി.’ബോളിവുഡിലെ സൂപ്പർ ഹിറ്റ് ചിത്രം ‘യാരിയാ’ന്റെ രണ്ടാം ഭാഗമായാണ് ‘ബാംഗ്ലൂർ ഡേയ്സി’ന്റെ ഹിന്ദി പതിപ്പ് എത്തുന്നത്. യാരിയാൻ 2 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മലയാളത്തിലെ യുവനായികമാരായ അനശ്വര രാജൻ, പ്രിയ വാര്യർ, നിർമാതാവും സംവിധായികയും നടിയുമായ ദിവ്യ ഖോസ്ല കുമാർ എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. മീസാൻ ജാഫ്രി, പേൾ വി. പുരി, യാഷ് ദാസ് ഗുപ്ത, വാരിന ഹുസൈൻ എന്നിവരാണ് […]
