കുറഞ്ഞ ചെലവിൽ വിമാനത്തിൽ ബാംഗ്ലൂർ യാത്ര ; ജനപ്രതിനിധിക്കൊപ്പം യാത്രക്കൊരുങ്ങി നാട്ടുകാർ
നെടുമ്പാശ്ശേരിയിൽ നിന്ന് വിമാനത്തിൽ ബാംഗ്ലൂരിലേക്ക് ഒരു യാത്ര. അവിടെ ചെന്ന് മെട്രൊ പൊളിറ്റൻ സിറ്റിയിലെ കാഴ്ചകൾ ആസ്വദിക്കാം തിരിച്ച് ട്രെയിനിൽ കോഴിക്കോട്ടേക്ക് .കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ അംഗങ്ങൾക്ക് വിമാനത്തിൽ കയറാനും ബാംഗ്ലൂർ നഗരം ചുറ്റിക്കറങ്ങാനുമുള്ള അവസരം ഉണ്ടാക്കിയിരിക്കുകയാണ് വാർഡ് മെമ്പർ കെ.കെ.സി. നൗഷാദ് . അതും സാധാരണക്കാരന് താങ്ങാവുന്ന ചെലവിൽ. 4000 രൂപ മാത്രമാണ് ബാംഗ്ലൂർ യാത്രയ്ക്ക് ഒരാൾക്ക് ചെലവ് വരുക. 160 അംഗങ്ങളാണ് യാത്ര സംഘത്തിലുള്ളത്.ഞായറാഴ്ച രാത്രി ആറ് മണിക്ക് കുന്ദമംഗലം പഴയ ബസ് […]
