മഅ്ദനി അപകടകാരി, ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളി;ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ
ബംഗളൂരൂ സ്‌ഫോടന കേസില്‍ പ്രതിയായ പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനി അപകടകാരിയായ ആളെന്ന് സുപ്രീം കോടതി. മദനി ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പരാമര്‍ശിച്ചു. ബെംഗളൂരു സ്‌ഫോടന കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നത് വരെ കേരളത്തില്‍ തങ്ങാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് മദനി നല്‍കിയ അപേക്ഷ പരിഗണിക്കവെ ആണ് ചീഫ് ജസ്റ്റിസ് ഈ നിരീക്ഷണം നടത്തിയത്. മദനിയുടെ അപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചത്തേക്ക് കോടതി മാറ്റി. അഭിഭാഷകനായിരിക്കെ മദനിക്കു വേണ്ടി ഹാജരായിട്ടുണ്ടോയെന്നു ബെഞ്ചിലുണ്ടായിരുന്ന […]
