സിഗ്നൽ തെറ്റിച്ചെത്തിയ ആംബുലൻസ് നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ച് കയറി, ബംഗ്ളൂരുവിൽ ദമ്പതികൾ മരിച്ചു
ബെംഗളൂരു : കുതിച്ചെത്തിയ ആംബുലൻസ് നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ച് കയറി അപകടം. ബംഗ്ളൂരുവിൽ ദമ്പതികൾ മരിച്ചു. ചുവപ്പ് സിഗ്നല്‍ മറികടന്നെത്തിയ ആംബുലന്‍സ് മൂന്ന് ബൈക്കുകളിലിടിച്ച ശേഷമാണ് ഡിയോ സ്കൂട്ടറില്‍ സഞ്ചരിച്ച ദമ്പതികള്‍ക്ക് മേല്‍ പാഞ്ഞു കയറിയത്. ഒടുവില്‍ പൊലീസ് ഔട്ട്പോസ്റ്റില്‍ ഇടിച്ച് മറിയുകയും ചെയ്തു. ഇസ്മയിൽ, സമീൻ ബാനു എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. 3 മോട്ടോർ ബൈക്കുകളുടെ പിന്നിലിടിച്ച ശേഷമാണ് ആംബുലൻസ് നിന്നത്. ഇതിലൊരു ബൈക്ക് കുറച്ച് മീറ്ററുകളോളം മുന്നോട്ട് […]









