ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാറിനെ മുഹമ്മദ് യൂനുസ് നയിക്കണം; ആവശ്യം മുന്നോട്ടുവച്ച് വിദ്യാര്‍ഥി നേതാക്കള്‍
ധാക്ക: നൊബേല്‍ ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള പുതിയ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആഹ്വാനവുമായി ബംഗ്ലാദേശ് വിദ്യാര്‍ത്ഥി പ്രതിഷേത്തിന്റെ കോര്‍ഡിനേറ്റര്‍മാര്‍. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇവരുടെ ആഹ്വാനം. അവര്‍ പുതിയ ഇടക്കാല സര്‍ക്കാര്‍ രൂപീകരണത്തിനായി വാദിക്കുകയും മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്തേക്ക് മുഹമ്മദ് യൂനസിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അതേസമയം, ബംഗ്ലാദേശ് സൈനിക മേധാവി വക്കര്‍-ഉസ്-സമാന്‍ ഇന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന കോര്‍ഡിനേറ്റര്‍മാരുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സൈന്യം പുറത്തിറക്കിയ പ്രത്യേക പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. ബംഗ്ലാദേശിനെ […]