ഇസ്രായേലിനെതിരെ പുതിയ ഉപരോധം തീർത്ത് കുവൈറ്റ്; വാണിജ്യ കപ്പലുകള്‍ക്കും ബോട്ടുകൾക്കും വിലക്കേര്‍പ്പെടുത്തി
ഇസ്രായേലിനെതിരെ പുതിയ ഉപരോധം തീർത്ത് കുവൈറ്റ്. ഇസ്രായേലില്‍ നിന്ന് വരുന്നതും തിരികെ അവിടേയ്ക്ക് പോകുന്നതുമായ വാണിജ്യ കപ്പലുകള്‍ക്കും ബോട്ടുകൾക്കും വിലക്കേര്‍പ്പെടുത്തി ഉത്തരവിറക്കിയിരിക്കുകയാണ് പൊതുമരാമത്ത് മന്ത്രി ഡോ. റനാ അബ്ദുല്ല അല്‍ ഫാരിസ് കുവൈറ്റ് വഴി മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്ന സാധനങ്ങളാണെങ്കിലും പ്രവേശനം അനുവദിക്കില്ലയെന്നാണ് അദ്ദേഹം പറഞ്ഞത്. ഇസ്രായേല്‍ കമ്പനികളുമായോ വ്യക്തികളുമായോ കുവൈറ്റിലെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിലവിലെ നിയമപ്രകാരം യാതൊരുവിധ ഇടപാടുകളും കരാറുകളും പാടില്ല. വേറെ രാജ്യങ്ങളിൽ നിന്ന് വാങ്ങിയ ഇസ്രായേൽ നിർമിത സാധനങ്ങൾ കുവൈറ്റിലേക്ക്കൊണ്ടുവരാനോ കൈവശം സൂക്ഷിക്കാനോ […]