Local

ബാലുശേരി മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ കർമ്മപദ്ധതി സംസ്ഥാനത്തിന് മാതൃക – മന്ത്രി ആർ ബിന്ദു

ബാലുശേരി മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ കർമ്മപദ്ധതി സംസ്ഥാനത്തിനാകെ മാതൃകയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. സമഗ്ര വിദ്യാഭ്യാസ കർമ്മപദ്ധതി ‘ബാക്ക്അപ്പ്’ ന്റെയും ഓൺലൈൻ സിവിൽ സർവ്വീസ് പരിശീലനത്തിന്റെയും ഉദ്ഘാടനം ഉള്ള്യേരി എംഡിറ്റ് കോളേജിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. മുഴുവൻ തലത്തിലുമുള്ള വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ശക്തീകരണത്തിന് പദ്ധതി ഊന്നൽ നൽകുന്നത് അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു. ലോഗോ പ്രകാശനവും പദ്ധതിയുമായി സഹകരിക്കുന്ന സ്ഥാപനങ്ങളെ ആദരിക്കലും മന്ത്രി നിർവഹിച്ചു. കെ.എം സച്ചിൻദേവ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൺസ്യൂമർഫെഡ് ചെയർമാൻ […]

ജില്ലാ നിയമസേവന അതോറിറ്റിയുടെ ഇടപെടൽ: ബാലുശ്ശേരി കാരുണ്യ ഫാർമസിയുടെ പ്രവർത്തന സമയം വർദ്ധിപ്പിച്ചു

കോഴിക്കോട്: ജില്ലാ നിയമസേവന അതോറിറ്റിയുടെ ഇടപെടൽ മൂലം ബാലുശ്ശേരി കാരുണ്യ ഫാർമസിയുടെ പ്രവർത്തന സമയം രാവിലെ 9 മണി മുതൽ വൈകിട്ട് ആറുമണിവരെ ആക്കി വർദ്ധിപ്പിച്ചു. നിലവിലെ പ്രവർത്തന സമയം രാവിലെ 10 മണി മുതൽ അഞ്ചു മണിവരെയായിരുന്നു. എന്നാൽ ഇത് രോഗികൾക്ക് ഏറെ പ്രയാസകരമാണെന്ന് മനസിലാക്കിയ ജില്ലാ നിയമസേവന അതോറിറ്റിയുടെ പാരാലീഗൽ വളണ്ടിയർ ചന്ദ്രൻ ഇയാട് വിഷയം ജില്ലാ നിയമസേവന അതോറിറ്റിയിൽ ബോധിപ്പിച്ച് പരാതിയിൽ നടന്ന അദാലത്തിലാണ് തീരുമാനമായത്. ഓൺലൈൻ അദാലത്തിൽ ചന്ദ്രൻ ഇയ്യാട്, കേരള […]

Kerala News

ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണക്കേസ്; രണ്ട് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണക്കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. മുസ്ലിം ലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് ഫായിസ്, മുര്‍ഷിദ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. കോഴിക്കോട് ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണകേസില്‍ പ്രധാന പ്രതികളില്‍ ഒരാളായ എസ്.ഡി.പി.ഐ നേതാവ് സഫീര്‍ മൂന്ന് ദിവസം മുന്‍പ് അറസ്റ്റിലായിരുന്നു. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം തോട്ടിലെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചത് സഫീറാണ്. വധശ്രമമുള്‍പ്പെടെയുളള വകുപ്പുകള്‍ ഇയാക്കെതിരെ ചുമത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ അറസ്റ്റിലായ ഡിവൈഎഫ്ഐ […]

Kerala News

ബാലുശേരിയിൽ യുവാവും പെൺകുട്ടിയും ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ

  • 10th March 2022
  • 0 Comments

ബാലുശേരിക്കടുത്ത് കരുമലയിൽ യുവാവിനെയും പെൺകുട്ടിയെയും ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരുമല സ്വദേശി അഭിനവ് (19), താമരശേരി അണ്ടോണ സ്വദേശി ശ്രീലക്ഷ്മി(15) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. താമരശ്ശേരി ഗവ.വി.എച്ച്.എസ്.സി.സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ശ്രീലക്ഷ്മി. ഇരുവരും പ്രണയത്തിലായിരുന്നെന്നും ഇവർ അകന്ന ബന്ധുക്കളാണെന്നും നാട്ടുകാർ പറഞ്ഞു. കിനാലൂർ ചൂരക്കണ്ടി അനിൽകുമാറിൻ്റെ മകനാണ് അഭിനവ്. താമരശ്ശേരി അണ്ടോണ പുല്ലോറക്കുന്നുമ്മൽ ഗിരീഷിൻ്റയും ബീനയുടെയും മകളാണ് ശ്രീലക്ഷ്മി. ഒരു സഹോദരനുണ്ട്.

Kerala News

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം;സ്കൂളിലേക്ക് പ്രതിഷേധം നടത്തി മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി;തങ്ങള്‍ക്ക് യൂണിഫോം കംഫര്‍ട്ടബിള്‍ ആണെന്ന് വിദ്യാർത്ഥികൾ

  • 15th December 2021
  • 0 Comments

സംസ്ഥാനത്ത് ആദ്യമായി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോംനടപ്പാക്കിയ ബാലുശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെതിരെ നടക്കുന്ന ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ തള്ളി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. തങ്ങള്‍ക്ക് യൂണിഫോം കംഫര്‍ട്ടബിള്‍ ആണെന്നും കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടെന്നും സ്‌കൂളിലെ കുട്ടികള്‍ പറഞ്ഞു . ”പുതിയ യൂണിഫോമാണിത്. യൂണിഫോമില്‍ വളരെ കംഫര്‍ട്ടബിളായി തോന്നുന്നുണ്ട്. ചുരിദാറൊക്കെ വെച്ച് തോന്നുമ്പോള്‍ ഫ്‌ളക്‌സിബിളായി തോന്നുണ്ട്,” ഞങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് യൂണിഫോം തൈയ്പ്പിക്കാം എന്ന് തന്നെയാണ് സ്‌കൂളില്‍ നിന്ന് പറഞ്ഞതെന്ന് സ്‌കൂളിലെ വിദ്യാര്‍ത്ഥി പറഞ്ഞു .എല്ലാവര്‍ക്കും എന്താണ് കംഫര്‍ട്ടബിള്‍ അതുപോലെ തയ്പ്പിക്കാനാണ് […]

Kerala News

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിലേക്ക് ബാലുശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളും;ഉദ്ഘാടനം ഇന്ന്;പ്രതിഷേധം കടുപ്പിച്ച് എംഎസ്എഫ്

  • 15th December 2021
  • 0 Comments

ജൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന ബാലുശ്ശേരി ഹയർ സെക്കന്ററി സ്കൂളിനെതിരെ പ്രതിഷേധം ശക്തമാക്കാൻ എംഎസ്എഫ് അടക്കമുള്ള സംഘടനകൾ. സ്കൂളിലേക്ക് പ്രതിഷേധ മാർച്ചടക്കം സംഘടിപ്പിക്കാനാണ് വിദ്യാ‍ർത്ഥി സംഘടനകളുടെ നീക്കം. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് മന്ത്രി ആർ. ബിന്ദു പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്യും.ആണ്‍, പെണ്‍ ഭേദമില്ലാതെയുള്ള യൂണിഫോം ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബിന്ദു ബുധനാഴ്ച പ്രഖ്യാപിക്കും. സംസ്ഥാനത്തെ ആദ്യ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്ന ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളായതിന്റെ ആവേശത്തിലാണ് കുട്ടികളും അധ്യാപക-രക്ഷിതാക്കളും. ഔദ്യോഗിക […]

Kerala News

ധര്‍മ്മജനെ മത്സരിപ്പിക്കരുതെന്ന് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി;ധർമജനെക്കാള്‍ മികച്ച സ്ഥാനാർഥിയെ നല്‍കിയാല്‍ വിജയം ഉറപ്പ്

  • 4th March 2021
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്‍ ധര്‍മ്മജനെ മത്സരിപ്പിക്കരുതെന്ന് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി. ധര്‍മ്മജന്‍ മത്സരിക്കുന്നത് യു.ഡി.എഫിന് ക്ഷീണം ചെയ്യുമെന്നും ധര്‍മ്മജനെ സ്ഥാനാര്‍ഥിയായി അംഗീകരിക്കാനാകില്ലെന്നും മണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ കത്തിലൂടെ അറിയിച്ചു.നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ പിന്തുണച്ചത് ചര്‍ച്ച ചെയ്യപ്പെടുമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലം ധര്‍മ്മജന് വേണ്ടി പരിഗണിക്കുന്നെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.ധർമജനെക്കാള്‍ മികച്ച സ്ഥാനാർഥിയെ നല്‍കിയാല്‍ വിജയം ഉറപ്പാണെന്നും കത്തില്‍ പറയുന്നു. ധര്‍മ്മജനെക്കാള്‍ മികച്ച വിദ്യാഭ്യാസ യോഗ്യതയും പ്രാപ്തിയുമുള്ളയാളെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

Kerala Local News

കോണ്‍ഗ്രസ് പട്ടികയില്‍ ധര്‍മജനും; ബാലുശ്ശേരി മണ്ഡലത്തില്‍ നറുക്ക് വീണേക്കും

  • 28th January 2021
  • 0 Comments

കോണ്‍ഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ സിനിമാതാരം ധര്‍മജന്‍ ബോള്‍ഗാട്ടിയും ഉള്ളതായി സൂചന. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലത്തില്‍ ധര്‍മ്മജനെ പരിഗണിച്ചേക്കുമെന്നാണ് വിവരം. കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ മത്സരിക്കാം എന്നാണ് ഇതുസംബന്ധിച്ച് ധര്‍മജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ ഇതേവരെ ഇതു സംബന്ധിച്ച ചര്‍ച്ചകളൊന്നും നടന്നില്ലെന്നും ധര്‍മജന്‍ പറഞ്ഞു. നിലവില്‍ കോഴിക്കോട് ജില്ലയിലുള്ള മണ്ഡലത്തിലെ പൊതു പരിപാടികളില്‍ ധര്‍മജന്‍ സജീവമാണ്. രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും ബാലുശ്ശേരിയില്‍ പരിപാടിക്കെത്തുമെന്നും ധര്‍മജന്‍ പറഞ്ഞു.

Kerala

പഴുതടച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബാലുശ്ശേരി താലൂക്ക് ആശുപത്രി

  • 17th July 2020
  • 0 Comments

ബാലുശ്ശേരി : നിങ്ങള്‍ റെഡ് സോണില്‍ നിന്നാണോ വരുന്നത്? അതോ നിങ്ങള്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളോ കണ്ടൈന്‍മെന്റ് സോണില്‍ നിന്ന് വരുന്ന ആളോ ആണോ? ഇത്തരം ചില ചോദ്യങ്ങള്‍ക്ക് ഹെല്‍പ് ഡെസ്‌കില്‍ ഉത്തരം നല്‍കിയ ശേഷമാണ് ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ രോഗികളെ അകത്തേക്ക് പ്രവേശിപ്പിക്കുന്നത്. പഴുതടച്ചുള്ള നീക്കത്തിലൂടെയാണ് ബാലുശ്ശേരി താലൂക്ക് ആശുപത്രി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത്. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ‘അല്ല’ എന്നാണെങ്കില്‍ മാത്രമാണ് തെര്‍മല്‍ സ്‌കാനിങ് ചെയ്തശേഷം ഒ.പി കൗണ്ടറിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഉത്തരം […]

Local

ബാലുശ്ശേരിയില്‍ വ്യാജമദ്യ നിര്‍മാണത്തിന് സൂക്ഷിച്ച 200 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു

കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റിനര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ വ്യാപകമായ റെയ്ഡില്‍ 200 ലിറ്റര്‍ വാഷ് കണ്ടെടുത്തു. പ്രിവന്റീവ് ഓഫീസര്‍ ബിജുമോന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് കൊയിലാണ്ടി പുത്തന്‍ഞ്ചേരി ദേശത്തു നിന്നും ഉടമസ്ഥന്‍ ഇല്ലാത്ത നിലയില്‍ സൂക്ഷിച്ച വാഷ് കണ്ടെടുത്ത് നശിപ്പിച്ചത്. കോഴിക്കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഉച്ചക്ക് ഈ പ്രദേശത്ത് വ്യാപകമായ പരിശോധന നടത്തിയത്. കേസില്‍ ആരെയും തല്‍സമയം പ്രതി ചേര്‍ക്കാന്‍ […]

error: Protected Content !!