ജില്ലാതല കേരളോത്സവത്തിന് ബാലുശ്ശേരി വേദിയാവും
കോഴിക്കോട് ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി നടത്തുന്ന കേരളോത്സവത്തിന്റെ ജില്ലാതല മത്സരങ്ങള്‍ക്ക് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് വേദിയാവും. യുവജനങ്ങളുടെ സര്‍ഗാത്മകവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിഭാശാലികളെ കണ്ടെത്തുന്നതിനുമായാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. പരിപാടികളുടെ നടത്തിപ്പ് സംബന്ധിച്ച് ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. ഡിസംബര്‍ ഒന്ന് മുതല്‍ എട്ട് വരെയാണ് ജില്ലാതല കലാ-കായിക മത്സരങ്ങള്‍, സാംസ്‌കാരിക ഘോഷയാത്ര തുടങ്ങിയവ നടക്കുക. ജില്ലയിലെ മന്ത്രിമാര്‍, […]
