International

ബലി പെരുന്നാളിന് മുന്നോടിയായി 515 തടവുകാരെ വിട്ടയക്കാൻ യുഎഇ പ്രസിഡന്റിന്റെ ഉത്തരവ്

  • 24th July 2020
  • 0 Comments

അബുദാബി: ബലി പെരുന്നാളിന് മുന്നോടിയായി തടവുകാര്‍ക്ക് മാപ്പ് നല്‍കി യുഎഇ പ്രസിഡന്റിന്റെ ഉത്തരവ് 515 തടവുകാര്‍ക്കാരെയാണ് വെറുതെ വിട്ടയക്കുക. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആണ് ഉത്തരവിറക്കിയത്. വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്നവരാണിവര്‍. മോചനത്തിന് ആവശ്യമായ സാമ്പത്തിക ബാധ്യതയും ഏറ്റെടുക്കുമെന്ന് അധികൃതർ അറിയിച്ചു. ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിട്ടുവീഴ്ചയിലും സഹിഷ്ണുതയിലും അധിഷ്ഠിതമായ യുഎഇയുടെ മാനുഷിക പരിഗണനയാണ് ഇക്കാര്യം നടപ്പിലാക്കാൻ കാരണമായതെന്നും കുറിപ്പിൽ പറയുന്നു.

error: Protected Content !!