ഇന്ന് കര്‍ക്കടകവാവ്; ക്ഷേത്രങ്ങളിലും സ്നാന ഘട്ടങ്ങളിലും വിശ്വാസികളുടെ തിരക്ക്
ഇന്ന് കര്‍ക്കടകവാവ്. തിരുവനന്തപുരം ജില്ലയില്‍ വര്‍ക്കല പാപനാശം ബീച്ച്, തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് പിതൃദര്‍പ്പണം പ്രധാനമായും നടക്കുക. വര്‍ക്കല നഗരസഭയും ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളും ചേര്‍ന്ന് വിപുലമായ സൗകര്യങ്ങള്‍ ആണ് ഒരുക്കിയിരിക്കുന്നത്. പാപനാശം തീരത്ത് 31 ലൈഫ് ഗാര്‍ഡുകളെ നിയോഗിച്ചിട്ടുണ്ട്. പൊലീസ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, കെഎസ്ഇബി എന്നിവയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ക്രമസമാധാന പാലനത്തിനും ഗതാഗത നിയന്ത്രണത്തിനുമായി 500 പൊലീസുകാരെ നിയോഗിച്ചു. അഗ്‌നിരക്ഷാസേനയുടെ സ്‌കൂബാ ടീം, ആംബുലന്‍സുകള്‍ എന്നിവയുടെ സേവനവുമുണ്ട്. […]




