സഹോദരനെ കൊന്ന് കഷണങ്ങളാക്കി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചു; യുവതിയും കാമുകനും എട്ട് വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ
കർണാടകയിൽ 8 വർഷങ്ങൾക്ക് മുൻപ് സഹോദരനെ കൊന്ന് കഷണങ്ങളാക്കി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ച യുവതിയും കാമുകനും അറസ്റ്റിൽ. കൊലപാതകത്തിന് ശേഷം പേര് മാറ്റി മഹാരാഷ്ട്രയിൽ ഒരുമിച്ച് കഴിഞ്ഞിരുന്ന ഇവരെ പോലീസ് പിടികൂടുകയായിരുന്നു. തങ്ങൾ ഒരുമിച്ച് കഴിയുന്നതിനെ എതിർത്ത സഹോദരൻ ലിംഗരാജു സിദ്ധപ്പ എന്ന പൂജാരിയെ 2015 -ൽ സഹോദരി ഭാഗ്യശ്രീയും കാമുകൻ ശിവപുത്രയും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം കഷണങ്ങളായി വെട്ടിമുറുക്കിയ ഇരുവരും ശരീരഭാഗങ്ങൾ മൂന്ന് സഞ്ചികളിലാക്കി ബെംഗളൂരു നഗരത്തിലെ മൂന്ന് സ്ഥലങ്ങളിലായി ഉപേക്ഷിച്ചു. സംഭവം […]