Kerala News

കേളാട്ടുകുന്ന് കോളനി നിവാസികള്‍ക്ക് പട്ടയം നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍

  • 31st August 2021
  • 0 Comments

കോഴിക്കോട് കോര്‍പറേഷനിലെ 25ാം വാര്‍ഡിലെ കേളാട്ടുകുന്ന് കോളനിയിലെ അര്‍ഹരായ മുഴുവന്‍ താമസക്കാര്‍ക്കും പട്ടയം നല്‍കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കോളനിയിലെ വിവിധ പ്രശ്‌നങ്ങള്‍ സംബദ്ധിച്ച് വന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ സ്വീകരിച്ച കേസ് തീര്‍പ്പാക്കി കൊണ്ടാണ് കമ്മീഷന്‍ അംഗങ്ങളായ നസീര്‍ ചാലിയം, ബബിത രാജ് എന്നിവരടങ്ങുന്ന കമ്മീഷന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. കോളനിവാസികള്‍ അടച്ചുറപ്പില്ലാത്ത വീടുകളിലാണ് താമസമെന്നും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ജീവിതം സുരക്ഷിതമല്ലെന്നുമായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് കമ്മീഷന്‍ അംഗങ്ങള്‍ കോളനി സന്ദര്‍ശിച്ചിരുന്നു. താമസക്കാര്‍ക്ക് […]

Kerala News

കുട്ടികള്‍ ലൈംഗീക ചൂഷണത്തിന് ഇരയാവുന്നു എന്ന പരാതി; ക്ലബ് ഹൗസിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍

  • 22nd July 2021
  • 0 Comments

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ക്ലബ് ഹൗസിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ക്ലബ് ഹൗസില്‍ പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ഐ.ടി. സെക്രട്ടറി, ഡി.ജി.പി. ഉള്‍പ്പെടെയുള്ള എട്ടു പേര്‍ക്ക് ബാലാവാകശ കമ്മീഷന്‍ നോട്ടീസ് അയച്ചു. ക്ലബ് ഹൗസില്‍ കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതായുള്ള പരാതിയിലാണ് നടപടി. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ക്ലബ് ഹൗസില്‍ അക്കൗണ്ട് തുറക്കുന്നില്ലെന്ന് ഉറപ്പാക്കണം. ക്ലബ് ഹൗസ് ചര്‍ച്ചകളില്‍ 18 […]

Local News

ഡയപ്പര്‍ മാലിന്യം നീക്കാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം

  • 16th June 2021
  • 0 Comments

അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ഭിന്നശേഷി കുട്ടി ഉപയോഗിച്ച് വീട്ടുവളപ്പില്‍ കൂന്നുകൂടിക്കിടക്കുന്ന ഡയപ്പര്‍ മാലിന്യങ്ങള്‍ അടിയന്തരമായി ശേഖരിച്ച് നശിപ്പിച്ചു കളയാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചേനഞ്ചേരി ഗ്രാമ പഞ്ചായത്ത് അധികൃതരോട് നിര്‍ദ്ദേശിച്ചു. കേരള പഞ്ചായത്ത് രാജ് ആക്ട പ്രകാരം മാലിന്യനിര്‍മ്മാര്‍ജ്ജനം ഗ്രാമപഞ്ചായത്തിന്റെ നിര്‍ബന്ധിത ചുമതല ആയതിനാല്‍ കുട്ടിയുടെ വീട്ടില്‍ നിന്ന് മാലിന്യം സ്ഥിരമായി ശേഖരിച്ച് കൊണ്ടുപോകുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ അംഗം ബി.ബബിത ബല്‍രാജ് ഉത്തരവിട്ടു. മൂന്നാം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഉണ്ടായ വീഴ്ചയിലാണ് […]

Kerala

സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവി നല്‍കാന്‍ തീരുമാനം

  • 11th December 2019
  • 0 Comments

തിരുവനന്തപുരം; സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന് ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവി നല്‍കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. ചെയര്‍മാന്‍ പി സുരേഷിനാണ് ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവിയും വേദനവും നല്‍കുക. കമ്മീഷന് സേവന വേദന വ്യവസ്ഥകള്‍ ഇതുവരെ നിശ്ചയിച്ചിട്ടില്ലായിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍, വനിത കമ്മീഷന്‍ എന്നിവയ്ക്ക് തുല്യമായ പദവിയാണ് ബാലാവകാശ കമ്മീഷനെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

error: Protected Content !!