ബാലഭാസ്‌കറിന്റേത് അപകടമരണം തന്നെയെന്ന് സിബിഐ;‘കലാഭവൻ സോബിയും അർജുനും നുണ പറഞ്ഞു’;
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം വാഹന അപകടം എന്ന നിഗമനത്തിൽ സിബിഐ. പോളിഗ്രാഫ് ടെസ്റ്റിൽ കലാഭവൻ സോബിയും ബാലഭാസ്‌കറിന്റെ ഡ്രൈവർ ആയിരുന്ന അർജുനും നുണ പറഞ്ഞതായി സിബിഐ പറയുന്നു. അപകസമയം ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന അർജുന്റെ മൊഴി തെറ്റാണ്. കലാഭവൻ സോബി പല ഘട്ടങ്ങളിലും പോളിഗ്രാഫ് ടെസ്റ്റിനോട് സഹകരിച്ചിരുന്നില്ല. ലേയഡ് വോയിസ് ടെസ്റ്റിനോട് സഹകരിച്ച കലാഭവൻ സോബി പിന്നീട് പോളിഗ്രാഫ് ടെസ്റ്റിൽ നിന്ന് മാറി നിൽക്കുകയായിരുന്നുവെന്നും സിബിഐ പറയുന്നു. ബാലഭാസ്‌കറിന്റെ സുഹൃത്തും മാനേജറുമായിരുന്ന വിഷ്ണു സോമസുന്ദരം, ഡ്രൈവർ അർജുൻ, […]
