സർക്കാരിന് ഇടതു മുന്നണിയുടെയും പാർട്ടിയുടെയും പൂർണ്ണ പിന്തുണ : കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പൂർണ്ണ പിന്തുണ ഇടതു മുന്നണിയുടെ ഭാഗത്ത് നിന്നും പാർട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . അതോടൊപ്പം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് പാര്‍സലായി യു.എ.ഇയിലെ നയതന്ത്രപ്രതിനിധിയുടെ പേരില്‍ വന്ന ബാഗേജ് പിടികൂടാനായത് കസ്റ്റംസിന്റെ ഭാഗത്തുനിന്നുള്ള ധീരമായ നിലപാടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാനില്ലെന്നും കേസിനു ആവിശ്യമായ അന്വേഷണ സംഘത്തെ നിയമിക്കാൻ കേന്ദ്രത്തോട് തന്നെ ആവിശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാരിനെ അസ്ഥിരീകരിക്കാന്‍ […]
