Kerala News

ശ്രീലേഖയുടെ വാദം ബാലിശം, നടന്റെ ഇമേജ് കൂട്ടാനാണ് ഇപ്പോഴത്തെ ശ്രമങ്ങളെന്ന് ബാലചന്ദ്രകുമാര്‍

  • 11th July 2022
  • 0 Comments

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ വ്യാജ തെളിവുണ്ടാക്കിയെന്ന മുന്‍ ജയില്‍ ഡി ജി പി ആര്‍ ശ്രീലേഖയുടെ ആരോപണങ്ങള്‍ക്കെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ശ്രീലേഖ ദിലീപിനെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും, അതിനുവേണ്ടി തിരക്കഥയുണ്ടാക്കുകയാണെന്നും ബാലചന്ദ്രകുമാര്‍ പ്രതികരിച്ചു. പറഞ്ഞ കാര്യങ്ങള്‍ സാധൂകരിക്കുന്ന തരത്തിലുള്ള തെളിവെന്തെങ്കിലുമുണ്ടെങ്കില്‍ പുറത്തുവിടട്ടെയെന്നും സംവിധായകന്‍ ചൂണ്ടികാട്ടി. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ കാത്തുനില്‍ക്കുകയായിരുന്നു ശ്രീലേഖ. കേരള പൊലീസിനെ മോശക്കാരക്കാന്‍ ഗൂഢാലോചന നടത്തുകയാണ്. ദിലീപിനെതിരെ മാധ്യമ സമ്മര്‍ദ്ദമെന്ന ശ്രീലേഖയുടെ വാദം ബാലിശം. നടന്റെ ഇമേജ് കൂട്ടാനാണ് ഇപ്പോഴത്തെ ശ്രമങ്ങളെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. […]

Kerala News

പ്രതി പ്രബലൻ;ദു:ഖമോ സന്തോഷമോ ഇല്ലെന്ന് ബാലചന്ദ്രകുമാര്‍

  • 7th February 2022
  • 0 Comments

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി ഉത്തരവിൽ പ്രത്യേകിച്ച് സന്തോഷമോ ദുഖമോയില്ലെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. പ്രതി പ്രബലനാണ്. എന്തും സഭവിക്കാം. ദിലീപിന് മുന്‍കൂര്‍ ജാമ്യം കിട്ടിയത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയായി മാറും. ശക്തനായ പ്രതി പുറത്ത് നില്‍ക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.മുന്‍കൂര്‍ ജാമ്യത്തിന് ഇത്രത്തോളം നടപടി ക്രമങ്ങള്‍ കോടതിയില്‍ നിന്നും ഉണ്ടായെന്നും ഈ സമയത്തിനുള്ളില്‍ ഫോണില്‍ നിന്നും വിവരങ്ങളെല്ലാം നീക്കാന്‍ പ്രതിക്ക് സമയം കിട്ടിയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. കോടതി […]

Kerala News

ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതി;ജോലി വാഗ്ദാനം ചെയ്ത് കൊച്ചിയില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചു

  • 5th February 2022
  • 0 Comments

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതി. കണ്ണൂർ സ്വദേശിയാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. പത്ത് വർഷം മുമ്പ് ജോലി വാഗ്ദാനം ചെയ്ത പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഗാനരചയിതാവിന്റെ വീട്ടിൽ വച്ചാണ് പീഡനത്തിന് ഇരയായതെന്നും യുവതി പരാതിയിൽ പറയുന്നു.പീഡന ദൃശ്യങ്ങൾ പകർത്തി ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്ത് വിട്ട ആളാണ് സംവിധായകൻ ബാലചന്ദ്ര കുമാർ.

Entertainment News

ഏതാണ്ട് രണ്ടു മാസത്തോളമായി;”പശുവും ചത്തു ; മോരിലെ പുളിയും പോയി …ഇനി എന്ത് പഠനം ?

  • 13th January 2022
  • 0 Comments

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് സോണി ലിവ്വില്‍ സ്ട്രീം ചെയ്യുന്ന ചിത്രം ചുരുളി റിലീസായി വിവാദങ്ങളും ചർച്ചകളും ഒക്കെ കഴിഞ്ഞു രണ്ട് മാസം പിന്നിടുന്ന സാഹചര്യത്തിൽ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ എഴുതിയ വാക്കുകൾ ശ്രദ്ധനേടുന്നു. സിനിമ റിലീസായി രണ്ട് മാസം പിന്നിടുമ്പോൾ പൊലീസ് മുഖേനയുള്ള പഠനത്തിന് ഇനി എന്ത് പ്രസക്തിയാണുള്ളതെന്ന് ബാലചന്ദ്ര മേനോൻ ചോദിക്കുന്നു. പൊലീസിന്റെ സമയത്തിന് വിലയില്ലേയെന്നും അദ്ദേഹം തന്റെ കുറിപ്പിലൂടെ ചോദിച്ചു. പശുവും ചത്തു, മോരിലെ പുളിയും പോയി ഇനി എന്ത് […]

error: Protected Content !!