ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളിൽ ലോക്ക്ഡൗണ്‍ ഇളവ്; കടകൾ രാത്രി 8 മണി വരെ തുറക്കാം
സംസ്ഥാനത്ത് മൂന്ന് ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവ്. ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളിലാണ് ഇളവ് നല്‍കിയിരിക്കുന്നത്. ഈ ദിവസങ്ങളില്‍ എ,ബി,സി വിഭാഗങ്ങളിലെ മേഖലകളിൽ അവശ്യവസ്തുക്കള്‍ വിൽക്കുന്ന കടകൾക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും. രാത്രി 8 മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക. സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തെ ആരോഗ്യവകുപ്പിന് കഴിയുംവിധം പിടിച്ച് നിര്‍ത്താനായെന്നാണ് പ്രധാനമന്ത്രിയുമായുള്ള യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. 30 […]
