Entertainment News

രൺബീറിന്റെ ബീഫ് പരാമർശം;താരദമ്പതികളെ ക്ഷേത്രത്തില്‍ തടഞ്ഞ് ബജ്രംഗ്ദള്‍

  • 7th September 2022
  • 0 Comments

ക്ഷേത്രത്തിൽ പ്രവേശിക്കുന്നതില്‍ നിന്ന് ബോളിവുഡ് നടന്‍ റണ്‍ബീര്‍ കപൂറിനെയും ആലിയ ഭട്ടിനെയും ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. രൺബീർ കപൂറിന്റെ ബീഫ് കഴിക്കുന്നതിനെക്കുറിച്ചുള്ള മുൻകാല പരാമർശം ചൂണ്ടിക്കാണിച്ചാണ് ഇരുവരേയും മധ്യപ്രദേശിലെ ഉജ്ജയിനില്‍ മഹാകാളി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് ബജ്‌റംഗ്ദൾ പ്രവർത്തകർ തടഞ്ഞത്.പ്രധാന ഗേറ്റിലും വിവിഐപി ഗേറ്റിലും പ്രവർത്തകർ കരിങ്കൊടി കാണിക്കാൻ തടിച്ചുകൂടി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന് ലാത്തി വീശേണ്ടി വന്നു.തന്റെ ഇഷ്ടപ്പെട്ട ഭക്ഷണത്തേക്കുറിച്ച് റണ്‍ബീര്‍ പറയുന്ന പഴയ ഒരു വീഡിയോ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വൈറലായത്. ഇഷ്ടഭക്ഷണങ്ങളെന്തെല്ലാമാണെന്ന അവതാരകന്റെ ചോദ്യത്തിന് […]

National News

രാമായണത്തിലും മഹാഭാരതത്തിലും പ്രണയകഥയുണ്ട്’വലന്റെയ്ന്‍ ദിനത്തിനെതിരെ ബജ്‌റംഗ്ദള്‍ പ്രവർത്തകർ കോലം കത്തിച്ച് പ്രതിഷേധിച്ചു

  • 13th February 2022
  • 0 Comments

വലന്റെയ്ന്‍ ദിനാഘോഷത്തിനെതിരെ ഹൈദരാബാദിൽ പ്രതിഷേധവുമായി ബജ്‌റംഗ്ദള്‍ പ്രവർത്തകർ. ഫെബ്രുവരി 14 അമര്‍ ജവാന്‍ ദിനമായി ആചരിക്കണമെന്ന് ആവശ്യപ്പെട്ട് വലന്റെയ്ന്‍ ദിന ആശംസാ കാര്‍ഡുകളും വലന്റെയ്ന്‍ കോലങ്ങളും കത്തിച്ചാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. വലന്റെയ്ന്‍ ദിനം ഇന്ത്യയില്‍ അടിച്ചേല്‍പ്പിച്ചതാണ്. ആല്‍ബങ്ങളും ആശംസാ കാര്‍ഡുകളും വിറ്റഴിച്ച് മള്‍ട്ടിനാഷണല്‍ കമ്പനികള്‍ പണമുണ്ടാക്കുകയാണ്.രാജ്യത്ത് വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ അടിച്ചേല്‍പ്പിച്ചതാണ്. ഇന്ത്യയില്‍ രാമായണം, മഹാഭാരതം തുടങ്ങിയ നിരവധി പ്രണയകഥകള്‍ വേറേയുണ്ട്.പുല്‍വാമയില്‍ 40 സൈനികരാണ് ജീവന്‍ വെടിഞ്ഞത്. സൈനികരുടെ ജീവത്യാഗമാണ് യുവാക്കള്‍ അറിയേണ്ടത്. അല്ലാതെ വലന്റെയ്ന്‍സ് […]

Entertainment News

‘ആശ്രം’ വെബ് സീരീസ് ചിത്രീകരണത്തിനിടെ ബജ്‌റംഗ്ദള്‍ പ്രവർത്തകരുടെ ആക്രമണം

  • 25th October 2021
  • 0 Comments

ഭോപ്പാലിൽ ചലച്ചിത്ര നിർമ്മാതാവ് പ്രകാശ് ഝാ സംവിധാനം ചെയ്യുന്ന ‘ആശ്രം’ വെബ് സീരീസിന്റെപേര് മാറ്റണമെന്നാവശ്യപ്പെട്ട് ചിത്രീകരണത്തിനിടെ തീവ്ര വലത് ഹിന്ദു സംഘടനയായ ബജ്‌റംഗ്ദള്‍ പ്രവർത്തകരുടെ ആക്രമണം. സംവിധായകന്റെ മുഖത്ത് മഷി എറിഞ്ഞ അക്രമികള്‍ സ്ഥലത്തുണ്ടായിരുന്ന വാഹനങ്ങൾ നശിപ്പിച്ചു. സെറ്റിലുണ്ടായിരുന്ന അണിയറ പ്രവർത്തകരെ മർദിക്കുകയും ചെയ്തു. . സീരീസിന്റെ മൂന്നാം സീസണിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ ഞായറാഴ്ച ഭോപ്പാലിലെ അരേര ഹിൽസിലെ ഓൾഡ് ജയിൽ പരിസരത്ത് വെച്ചായിരുന്നു ആക്രമണം. സ്ഥലത്തെത്തിയ പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഈ സമയം സീരീസിന്റെ പ്രധാന […]

National News

കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പള്ളികളില്‍ വീണ്ടും ബജറംഗ് ദള്‍ പ്രതിഷേധം; കൂടുതല്‍ പൊലീസിനെ വിന്യസിച്ചു

  • 24th October 2021
  • 0 Comments

മതപരിവര്‍ത്തനം ആരോപിച്ച്‌ കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പള്ളികളില്‍ വീണ്ടും ബജറംഗ് ദള്‍ പ്രതിഷേധം.ഹുബ്ലിയിലും മംഗ്ലൂരുവിലുമാണ് ബജറംഗ് ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഹുബ്ലിയില്‍ പ്രതിഷേധം കാരണം പള്ളികളില്‍ കൂടുതല്‍ പൊലീസിനെ സുരക്ഷയ്ക്കായി വിന്യസിച്ചു. പ്രതിഷേധം അറിയിച്ച്‌ കാത്തലിക്ക് ബിഷപ്പ് കൗണ്‍സില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് വീണ്ടും കത്തയച്ചു. ആര്‍ച്ച്‌ ബിഷപ്പ് നാളെ വാര്‍ത്താസമ്മേളനം വിളിക്കുമെന്ന് അറിയിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരെ വിഎച്ച്‌പി, ബജറംഗ് ദള്‍ പ്രതിഷേധം തുടരുന്നതിനിടെ കര്‍ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ബില്‍ ഉടന്‍ […]

error: Protected Content !!