National

‘നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നു’: റെയ്ഡിനു പിന്നാലെ വിശദീകരണവുമായി ബൈജു

ന്യൂഡൽഹി: നിയമങ്ങൾക്കനുസൃതമായിട്ടാണ് പ്രവർത്തിക്കുന്നതെന്ന വിശദീകരണവുമായി, രാജ്യത്തെ പ്രമുഖ ഓൺലൈൻ വിദ്യാഭ്യാസ സ്റ്റാർട്ടപ്പായ ബൈജൂസ് രംഗത്ത്. ബൈജൂസിന്റെ ബെംഗളൂരുവിലെ ഓഫിസുകളിലും ഉടമ ബൈജു രവീന്ദ്രന്റെ വീട്ടിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തിയ സാഹചര്യത്തിലാണ് കമ്പനിയുടെ വിശദീകരണം. വിദേശനാണ്യ വിനിമയ ചട്ടം (ഫെമ) അനുസരിച്ചു നടന്ന പരിശോധനയിൽ ചില രേഖകളും ഡിജിറ്റൽ വിവരങ്ങളും പിടിച്ചെടുത്തതതായി ഇഡി വ്യക്തമാക്കിയിരുന്നു. വീട്ടിലും 2 ഓഫിസുകളിലുമായിട്ടായിരുന്നു പരിശോധന. ബാധകമായ എല്ലാ വിദേശനാണ്യ വിനിമയ ചട്ടങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കാൻ ബൈജൂസ് ശ്രദ്ധിച്ചിട്ടുണ്ടെന്ന് ബൈജു രവീന്ദ്രൻ […]

error: Protected Content !!