Kerala News

ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തി;നിരുപാധികം മാപ്പ് പറഞ്ഞ് ബൈജു കൊട്ടാരക്കര,കേസ് ഹൈക്കോടതി തീർപ്പാക്കി

  • 21st November 2022
  • 0 Comments

സ്വകാര്യ ചാനൽ ചർച്ചക്കിടെ നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന വിചാരണക്കോടതി ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തിയതിന് സംവിധായകന്‍ ബൈജു കൊട്ടാരക്കരയ്‌ക്കെതിരേ എടുത്ത കോടതിയലക്ഷ്യ കേസ് ഹൈക്കോടതി തീർപ്പാക്കി. ബൈജു നിരുപാധികം മാപ്പ് പറഞ്ഞതിനെ തുടർന്നാണ് കേസ് തീർപ്പാക്കിയത്. കഴിഞ്ഞ മെയ് 9 നായിരുന്നു ജഡ്ജിനെതിരായ വിവാദ പരാമർശം ഇയാൾ നടത്തിയത്.നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ വിചാരണ ജഡ്ജിയ്ക്ക് കഴിവില്ലെന്നും നീതിബോധമുള്ള ജഡ്ജിയാണെങ്കിൽ ഇറങ്ങിപ്പോകണമെന്നും ഒരു സ്വകാര്യ ചാനൽ ചർച്ചയിൽ പ്രതികരിച്ചതിനെത്തുടര്‍നാണ് ഹൈക്കോടതി ബൈജുവിനെതിരെ സ്വമേധയാ കേസ് എടുത്തത്. വിചാരണക്കോടതി ജഡ്ജിയെയും […]

error: Protected Content !!