രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ 424 വി.ഐ.പികളുടെ സുരക്ഷാ അകമ്പടി പിന്‍വലിച്ച് പഞ്ചാബ് സര്‍ക്കാര്‍
രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ 424 പേരുടെ സുരക്ഷാ അകമ്പടി പിന്‍വലിച്ച് പഞ്ചാബ് സര്‍ക്കാര്‍. മുന്‍ മന്ത്രിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ക്ക് പുറമെ വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍, മതനേതാക്കള്‍ എന്നിവരെല്ലാം ഇതില്‍ ഉള്‍പെട്ടിട്ടുണ്ട്.നേരത്തെ മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ 184 പേരുടെ സുരക്ഷാ സന്നാഹം പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.പോലീസുകാരെ ഇത്തരം സുരക്ഷാ ജോലികളില്‍ നിന്നും പിന്‍വലിക്കുന്നതിലൂടെ സാധാരണ ജനങ്ങള്‍ക്കായി ഇവരുടെ സേവനം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഭഗവന്ത്മാന്‍ പറഞ്ഞു. ഇത്തരം നീക്കങ്ങളുടെ തുടര്‍ച്ചയായി മുന്‍ എം.എല്‍.എ.മാര്‍ ഒന്നിലധികം തവണ പെന്‍ഷന്‍ വാങ്ങുന്ന […]