അസമിലെ അന്തിമ പൗരത്വ രജിസ്റ്റർ പട്ടിക: പുറത്തായവരിൽ ഭൂരിഭാഗവും ബംഗാളി ഹിന്ദുക്കൾ
അസമിലെ അന്തിമ പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ച വാർത്ത കുറച്ചു ദിവസം മുൻപ് വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നതാണ്. അസമിൽ എല്ലാ കടന്നുകയറ്റക്കാരെയും പുറത്താക്കുമെന്ന് ആണയിട്ട ബിജെപി, ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എൻആർസി) അന്തിമ പട്ടിക പുറത്ത് വന്നപ്പോൾ ഞെട്ടി എന്ന് വേണം പറയാൻ. പുറത്തായവരിൽ ബഹുഭൂരിഭാഗവും ബംഗാളി ഹിന്ദുക്കളായത് കൊണ്ട് നിലപാടിൽ മാറ്റം വരുത്താൻ ഒരുങ്ങി ബിജെപി. പുറത്തായ 19 ലക്ഷത്തോളം പേർക്കായി സുപ്രീം കോടതിയെ സമീപിക്കാനും നിയമസഭയിൽ നിയമനിർമ്മാണം നടത്താനുമാണ് ബിജെപിയും അസം സർക്കാരും ഇപ്പോൾ ആലോചിക്കുന്നത്. […]
