കമല സുരയ്യ വിടപറഞ്ഞിട്ട് പതിനൊന്ന് വർഷം
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി കമലാ സുരയ്യ ഓർമ്മയായിട്ട് ഇന്നത്തേക്ക് പതിനൊന്ന് വർഷം. ‘വേദനകള്‍മാത്രം തന്ന മനുഷ്യജീവിതം മതി, ഇനി മാനായോ പക്ഷിയായോ ജനിക്കാന്‍’ തീരുമാനിച്ച കേരളത്തിന്റെ സ്വന്തം എഴുത്തുകാരി. അത്രമേൽ സദാചാര അക്രമം നേരിട്ട എഴുത്തുകാരിയാണ് കമല സുരയ്യ. ആറു പതിറ്റാണ്ടു നീണ്ട സാഹിത്യ യാത്രയിൽ മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി രചനകൾ സമ്മാനിച്ചാണ് കമല സുരയ കടന്നു പോയത്. 1999-ൽ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുൻപ് മലയാള രചനകളിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ കമലാദാസ് […]