National News

പൊള്ളാച്ചിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി; രണ്ടു പേര്‍ അറസ്റ്റില്‍

പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇന്ന് രാവിലെ നാല് മണിയോടെ പാലക്കാട് തിരുവായൂരില്‍ നിന്നാണ് 24 മണിക്കൂറിനകം കുട്ടിയെ വീണ്ടെടുത്തതത്. സംഭവത്തില്‍ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് കൊടുവായൂര്‍ സ്വദേശിയുടെ വീട്ടില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് പൊള്ളാച്ചി കുമരന്‍ നഗര്‍ സ്വദേശി യൂനിസ് – ദിവ്യ ദമ്പതികളുടെ നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കാണാതാവുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ […]

Kerala News

അഞ്ചലില്‍ കാണാതായ രണ്ട് വയസ്സുകാരനെ കണ്ടെത്തി, 12 മണിക്കൂര്‍ നേരത്തെ തെരച്ചില്‍, കണ്ടെത്തിയത് വീടിന് അടുത്തുള്ള റബര്‍ തോട്ടത്തില്‍ നിന്ന്

  • 11th June 2022
  • 0 Comments

കൊല്ലം അഞ്ചല്‍ തടിക്കാട്ടില്‍ കാണാതായ രണ്ട് വയസ്സുകാരനെ കണ്ടെത്തി. വീട്ടില്‍ നിന്നും ഒരു കിലോ മീറ്റര്‍ അകലെയുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്നും കണ്ടെത്തിയത്. അന്‍സാരി-ഫാത്തിമ ദമ്പതികളുടെ മകന്‍ ഫര്‍ഹാനെ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കാണാതായത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഫര്‍ഹാനെ കാണാതാവുകയായിരുന്നു. കാണാതാകും മുമ്പ് കുട്ടി കരയുന്ന ശബ്ദം കേട്ടെന്ന് മാതാവ് പറഞ്ഞിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും സംയുക്തമായി തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ ഇന്നലെ കണ്ടെത്താനായിരുന്നില്ല. […]

error: Protected Content !!