kerala Kerala

ജനിച്ചിട്ട് 23 ദിവസം; ഐ.സി.യുവിലായ കുഞ്ഞിനെ മാതാപിതാക്കള്‍ ഉപേക്ഷിച്ചു, ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍

  • 21st February 2025
  • 0 Comments

തിരുവനന്തപുരം: മാതാപിതാക്കള്‍ ആശുപത്രി ഐ.സി.യുവില്‍ ഉപേക്ഷിച്ച് പോയ 23 ദിവസം പ്രായമുള്ള കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. ഇതു സംബന്ധിച്ച് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കുഞ്ഞിന് ചികിത്സ ഉറപ്പാക്കാന്‍ എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. മാതാപിതാക്കള്‍ തിരിച്ചുവരികയാണെങ്കില്‍ അവര്‍ക്ക് കൈമാറുമെന്നും മന്ത്രി അറിയിച്ചു. അല്ലായെങ്കില്‍ നിയമപരമായ നടപടികളിലൂടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന […]

Kerala kerala

ലൈംഗികാധിക്ഷേപക്കേസ്; ബോബി ചെമ്മണ്ണൂരിന് ജാമ്യം

കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം. ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ബെഞ്ചാണ് ബോബിയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യ ഉത്തരവ് ഉച്ചകഴിഞ്ഞ് 3.30 ന് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി. വ്യാഴാഴ്ച മുതല്‍ ബോബി ചെമ്മണൂര്‍ കാക്കനാട് ജില്ലാ ജയിലിലാണ്. എന്തിനാണ് ബോബിയുടെ കസ്റ്റഡി തുടരാന്‍ ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. ആറു ദിവസമായി ബോബി ചെമ്മണൂര്‍ ജയിലിലാണ്. സമൂഹത്തിന് ഇപ്പോഴേ വ്യക്തമായ സന്ദേശം ലഭിച്ചിട്ടില്ലേയെന്ന് കോടതി ചോദിച്ചു. പൊതുവേദിയില്‍ […]

Kerala kerala

ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടരും; ജാമ്യമില്ല; ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയതിന് റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടരും. ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. കേസ് അടിയന്തിരമായി പരിഗണിക്കില്ലെന്നാണ് കോടതിയുടെ തീരുമാനം. അടിയന്തിരമായി പരിഗണിക്കേണ്ട എന്ത് സാഹചര്യമാണുള്ളതെന്ന് കോടതി ചോദിച്ചു. പൊതുഇടത്തില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടേ എന്ന് ഹൈക്കോടതി ചോദിച്ചു. ഒരു പ്രത്യേക പരിഗണനയും ബോബിക്കില്ല. സാധാരണക്കാരന്റെ പരിഗണന മാത്രം. ജാമ്യാപേക്ഷ വന്നാല്‍ മൂന്ന് ദിവസം പൊലീസിന് മറുപടി നല്‍കാന്‍ സമയം നല്‍കും. അത് അറിയില്ലേ, അതാണ് ഹൈക്കോടതിയുടെ നടപടിക്രമമെന്നും […]

kerala Kerala

ലൈംഗിക അധിക്ഷേപക്കേസ്; ബോബി ചെമ്മണ്ണൂരിനെ കോടതിയില്‍ ഹാജരാക്കി; തെറ്റ് ചെയ്തിട്ടില്ലെന്ന് ബോബി

കൊച്ചി: ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിനെ കോടതിയില്‍ ഹാജരാക്കി. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് കൊച്ചി സിജെഎം കോടതിയിലെത്തിച്ചത്. ബോബിയുടെ ഫോണ്‍ കോടതിയില്‍ ഹാജരാക്കും. തെറ്റ് ചെയ്തിട്ടില്ലെന്ന് ബോബി ആവര്‍ത്തിച്ചു. ബോബി കോടതിയില്‍ ജാമ്യഹരജി നല്‍കും. ജാമ്യം ലഭിക്കില്ലെന്നാണ് പ്രതീക്ഷയെന്നും ബോബിയുടെ സമാനമായ മറ്റ് പരാമര്‍ശങ്ങള്‍ പരിശോധിക്കുമെന്നും കൊച്ചി ഡിസിപി അശ്വതി ജിജി പറഞ്ഞു. തന്റേത് മുന്‍കൂട്ടി തീരുമാനിച്ചുള്ള അധിക്ഷേപം അല്ലെന്ന് ബോബി ചെമ്മണ്ണൂര്‍ മൊഴി നല്‍കിയിരുന്നു. വിവാദ പരാമര്‍ശം ആ വേദിയില്‍ മാത്രമായി പറഞ്ഞതാണ്. പരാമര്‍ശം […]

Kerala

നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ ദുരൂഹത; മറ്റൊരു പെണ്‍കുട്ടിയെയും വിറ്റതായി സൂചന

  • 22nd April 2023
  • 0 Comments

തിരുവനന്തപുരം: തൈക്കാട് ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ വില്‍പന നടത്തിയ സംഭവത്തില്‍ ദുരൂഹത. കുഞ്ഞിനെ വാങ്ങിയ സ്ത്രീ മുന്‍പും കട്ടിയെ വാങ്ങിയിരുന്നതായി സംശയം. അഞ്ച് വര്‍ഷം മുന്‍പ് ഇതേ സ്ത്രീ മറ്റൊരു പെണ്‍കുട്ടിയെ വാങ്ങിയിരുന്നതായാണ് ചൈല്‍ഡ് ലൈനിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈ കുട്ടിയെ പിന്നീട് മറ്റൊരാള്‍ക്ക് കൈമാറിയതായും സംശയമുണ്ട്. തമ്പാനൂരിലെ ചൈല്‍ഡ് ലൈനിനു ലഭിച്ച രഹസ്യ ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് കരമന സ്വദേശിനിയില്‍ നിന്ന് കുഞ്ഞിനെ കണ്ടെടുത്തിരുന്നു. എന്നാല്‍ […]

Kerala Local

പ്രസവത്തിനിടെ കുഞ്ഞു മരിച്ച സംഭവം: ആക്ഷൻ കമ്മിറ്റി ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

  • 13th March 2023
  • 0 Comments

പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്റ്റർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിന് മുന്നിൽ യുവതിയും, ബന്ധുക്കളും കുന്ദമംഗലം കേന്ദ്രമായി രൂപവത്കരിച്ച ആകക്ഷൻ കമ്മറ്റിയും ചേർന്ന് പ്രതിഷേധ സമരം നടത്തി. ആക്ക്ഷൻ കമ്മറ്റി ചെയർമാൻ ടിപി സൈനുദ്ധീൻ നിസാമി അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് അംഗം സി എം ബൈജു, മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ, വിവിധ കക്ഷി നേതാക്കൻമാരായ മുസ്ലിം ലീഗ് കുന്ദമംഗലം മണ്ഡലം ട്രഷറർ ഒ .ഉസൈൻ, പഞ്ചായത്ത് ജന. സെക്രട്ടറി എം […]

National

ആലിയ ഭട്ടിനും റൺബീർ കപൂറിനും പെൺകുഞ്ഞ് പിറന്നു

  • 6th November 2022
  • 0 Comments

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിനും റൺബീർ കപൂറിനും ആദ്യത്തെ കൺമണി പിറന്നു. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.05 ഓടെയാണ് ആലിയ ഭട്ട് പെൺകുഞ്ഞിന് ജന്മം നൽകിയത്. രാവിലെ ആലിയയെ മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുഞ്ഞ് ജനിച്ചാൽ ഒരു വർഷത്തേക്ക് പുതിയ സിനിമകൾ ചെയ്യേണ്ടെന്നാണ് ആലിയയുടേയും റൺബീറിന്റേയും തീരുമാനം. ഇതനുസരിച്ച് താരങ്ങൾ ബാക്കിയുള്ള സിനിമകളെല്ലാം വേഗം പൂർത്തിയാക്കിയിരുന്നു. ഗർഭകാലത്തെ അവസാന മാസങ്ങളിൽ വരെ ആലിയ ജോലിത്തിരക്കുകളിലായിരുന്നു. അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയാണ് ആലിയയുടേയും റൺബീറിന്റേയും […]

Kerala News

കണ്ണൂരില്‍ പത്ത് മാസം പ്രായമുള്ള കുഞ്ഞ് ഏണിപ്പടിയില്‍ നിന്ന് വീണ് മരിച്ചു

  • 19th July 2022
  • 0 Comments

പത്ത് മാസം പ്രായമുള്ള കുഞ്ഞ് ഏണിപ്പടിയില്‍ നിന്ന് വീണ് മരിച്ചു. കണ്ണൂര്‍ മാട്ടൂലിലാണ് സംഭവം. വീടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. ഷാജഹാന്‍-മുഹൈറ ദമ്പതികളുടെ മകള്‍ ബിന്‍ത്ത് ഷാജഹാന്‍ ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടമുണ്ടായത്. വീട്ടില്‍ മറ്റ് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുഞ്ഞ്. പെട്ടെന്നാണ് മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് ഏണിപ്പടിയില്‍ കയറിയത്. കുഞ്ഞ് ഏണിപ്പടിയിന്മേല്‍ കയറിയെന്ന് മനസിലായി മാതാപിതാക്കള്‍ നോക്കുമ്പോഴേക്കും താഴേക്ക് വീണിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിറ്റേന്ന് രാവിലെയോടെ മരണം സംഭവിച്ചു.

Kerala News

രാമനാട്ടുകരയില്‍ പിഞ്ചുകുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് രാമനാട്ടുകരയില്‍ പിഞ്ചുകുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളികളാണ് തോട്ടുങ്ങല്‍ നീലിത്തോട് പാലത്തിന് സമീപത്തെ നടവഴിയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. എട്ട് ദിവസം മാത്രം പ്രായമുള്ള ആണ്‍ കുഞ്ഞിനെയാണ് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധന നടത്തിയ ശേഷം കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചതെന്നറിയാന്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. ആശുപത്രികള്‍ കേന്ദ്രീകരിച്ച് അടുത്തിടെ നടന്ന ജനനങ്ങള്‍ സംബന്ധിച്ചും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ ഡിഎന്‍എ […]

Kerala News

ഉറക്കത്തിനിടെ ഫാനിന്‍റെ വയര്‍ കഴുത്തില്‍ കുടുങ്ങി;എട്ടുമാസം പ്രായമായ കുഞ്ഞിന് ദാരുണ അന്ത്യം

  • 4th April 2022
  • 0 Comments

ഉറക്കത്തിനിടെ ഫാനിന്‍റെ വയര്‍ കഴുത്തില്‍ കുടുങ്ങി എട്ടുമാസം പ്രായമായ കുഞ്ഞിന് ദാരുണ അന്ത്യം.പാനൂര്‍ പാലത്തായില്‍ പറങ്ങേട് സമജിന്‍റെയും ശിശിരയുടെയും മകന്‍ ദേവാംഗനാണ് മരണപ്പെട്ടത്.ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.ഉടൻ തന്നെ ചൊക്ലിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കുഞ്ഞ് ഉറങ്ങുന്നതിന് അടുത്ത് ഉണ്ടായിരുന്ന പെഡസ്ട്രിയല്‍ ഫാനിന്‍റെ വയര്‍ കുഞ്ഞിന്‍റെ കഴുത്തില്‍ കുരങ്ങുകയായിരുന്നുവെന്നാണ് കരുതുന്നത്. ചൊക്ലിയില്‍ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരന്‍ ദേവജ്.

error: Protected Content !!