കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി രാജിവെച്ചു;അരിയിൽ അലവി പ്രസിഡന്റായേക്കും
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി രാജിവെച്ചു.ഇന്ന് രാവിലെ നടന്ന ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി യോഗത്തിലാണ് രാജി സമർപ്പിച്ചത്.ഔദ്യോഗികമായി രാജി ഇന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഡോ. പ്രിയക്ക് മുൻപിൽ സമർപ്പിക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ബ്ലോക്ക് പഞ്ചായത്ത് ഭരണത്തിൽ പ്രതിസന്ധി നിലനിന്നിരുന്നു. യുഡിഎഫ് ധാരണ പ്രകാരം ഡിസംബറോടു കൂടി ഒഴിയേണ്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി മുസ്ലീം ലീഗ് നേതൃത്വത്തോട് ഒരു മാസം കൂടി ആവിശ്യപ്പെട്ട് ജനുവരി 30 നകം എന്ന ധാരണയിലായിരുന്നു […]
