Local News

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യുണിറ്റ് പുതിയ ഭാരവാഹികളായി എം ബാബുമോൻ (പ്ര സി) എം ജയശങ്കർ (ജന. സെ) എന്നിവരെ തിരഞ്ഞെടുത്തു

  • 22nd March 2022
  • 0 Comments

ജി എസ്. ടി യുടെ പേരിൽ സെയിൽ ടാക്സ് ഉദ്യോഗസ്ഥർ കടകളിൽ നടത്തുന്ന ടെസ്റ്റ് പർച്ചേഴ്സ് അവസാനിപ്പിക്കണമെന്ന്കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് ജനറൽ ബോഡി യോഗം ആവിശ്യപ്പെട്ടു ജില്ലാ പ്രസിഡണ്ട്. എം അബ്ദുൽസലാം വടകര ഉദ്ഘാടനം ചെയ്തു.കെ.കെ ജൗഹർ അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡണ്ടായിരുന്ന ടി നസീറുദ്ധീൻ്റെ ഫോട്ടോ ജില്ലാ ജനറൽ സിക്രട്ടറി വി സുനിൽ കുമാർ അനാഛാദനം ചെയ്തു. ജില്ലാ ട്രഷറർ ടി കബീർ,മനാഫ് കാപ്പാട്, പി കെ ബാപ്പു ഹാജി, കെ […]

Kerala News

‘എല്ലാം ഓക്കെ,’യാത്രകള്‍ തുടരും, ഭയമില്ല സേനയ്ക്ക് നന്ദി ആരോഗ്യവാനായി ബാബു ആശുപത്രി വിട്ടു

  • 11th February 2022
  • 0 Comments

മലമ്പുഴയിലെ മലയിടുക്കിൽ നിന്നും രക്ഷപ്പെടുത്തിയ ചെറാട് സ്വദേശി ബാബുആശുപത്രി വിട്ടു. പരിശോധനയിൽ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.എല്ലാം ഓക്കെയാണെന്നും മറ്റു പ്രശ്നങ്ങളില്ലെന്നും ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു.ആരും രക്ഷപ്പെടുത്താൻ വന്നില്ലായിരുന്നുവെങ്കിൽ സ്വയം താഴേക്ക് ഇറങ്ങി വരാൻ ശ്രമിച്ചേനെയെന്ന് ബാബു പ്രതികരിച്ചു. ആശുപത്രി വിട്ടതിന് പിന്നാലെയായിരുന്നു ബാബുവിന്റെ പ്രതികരണംകൂട്ടുകാരാണ് വാടാന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയത്. തിരിച്ചിറങ്ങുന്നതിനിടെ കാൽ തെറ്റി വീഴുകയായിരുന്നു. രാത്രിയും പേടിയുണ്ടായിരുന്നില്ല. ആരെങ്കിലും രക്ഷപ്പെടുത്തമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. താഴെ ആളുകൾ കൂടി നിൽക്കുന്നത് കാണാമായിരുന്നു. മലയിൽ കുടുങ്ങിയപ്പോഴും […]

Kerala News

നന്നായി ഉറങ്ങി, ഇപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ല, സുഖമായിരിക്കുന്നു

  • 10th February 2022
  • 0 Comments

ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്ന് മലയിടുക്കില്‍നിന്നു രക്ഷപ്പെട്ട ബാബു. നന്നായി ഉറങ്ങി, ഇപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. സുഖമായിരിക്കുന്നു.ഉമ്മയോട് സംസാരിച്ചു, ആശുപത്രിയിൽ ഒരു ബുദ്ധിമുട്ടും ഇല്ല. ആശുപത്രി അധികൃതര്‍ പുറത്തുവിട്ട വിഡിയോയില്‍ ബാബുപറഞ്ഞു.കൂടാതെ വനംവകുപ്പ് കേസ് ഒഴിവാക്കിയതിൽ വകുപ്പ് മന്ത്രിയോട് നന്ദി പറഞ്ഞു ബാബുവിന്റെ ഉമ്മ പ്രതികരിച്ചു. നിരവധി ആളുകൾ സ്നേഹാന്വേഷണങ്ങളുമായി ബാബുവിനെ കാണാൻ വരുന്നുണ്ട്. ഇന്ന് ഡിസ്ചാർജ് ഉണ്ടാകില്ലെന്നും ഡിഎംഓ പറഞ്ഞു.മലയുടെ മുകളിലേക്ക് കയറവെ കല്ലിൽ കാല് തട്ടിയാണ് അപകടം ഉണ്ടായതെന്ന് ആശുപത്രിയിൽ കാണാനെത്തിയ ഉമ്മയോട് ബാബു പറഞ്ഞിരുന്നു. […]

Kerala News

വനം മന്ത്രിയുടെ ഇടപെടൽ; ബാബുവിനെതിരെ കേസില്ല

  • 10th February 2022
  • 0 Comments

ട്രെക്കിങ്ങിനിടെ പാലക്കാട് മലമ്പുഴ ചെറാട് മലയിലെ പാറയിടുക്കിൽ കുടുങ്ങിയ മലമ്പുഴ ചെറാട് സ്വദേശി ആർ.ബാബു (23) വിനെതിരെ കേസെടുക്കില്ലെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. നടപടി നിർത്തിവയ്ക്കാൻ നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായും മുഖ്യവനപാലകനുമായി ഇക്കാര്യം സംസാരിച്ചുവെന്നും മന്ത്രി പറഞ്ഞു. മലയിലേക്ക് ആളുകൾ കയറാതിരിക്കാൻ വാച്ചർമാരെ ഏർപ്പെടുത്തും. അനുമതി വാങ്ങാതെ മലകയറുന്നതിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് വനംവകുപ്പ് വ്യക്തമാക്കി.സംസ്ഥാന വനം വകുപ്പ് നിയമം സെക്ഷൻ 27 പ്രകാരമാണ് കേസെടുക്കുയെന്ന് വനംവകുപ്പ് നേരത്തെ അറിയിച്ചിരുന്നു എന്നാൽ മന്ത്രിയുടെ […]

Kerala News

വനമേഖലയിൽ അനുമതിയില്ലാതെ കയറി; ബാബുവിനെതിരെ കേസ് എടുക്കാൻ വനം വകുപ്പ്

  • 10th February 2022
  • 0 Comments

ട്രെക്കിങിന് പോയി മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ കുടുങ്ങിയ പാലക്കാട് സ്വദേശി ബാബുവിനെതിരെഅനുമതിയില്ലാതെ വനമേഖലയിൽ കയറിയതിന് വനം വകുപ്പ് കേസെടുക്കും. മലയിലേക്ക് ആളുകൾ കയറാതിരിക്കാൻ വാച്ചർമാരെ ഏർപ്പെടുത്തും. അനുമതി വാങ്ങാതെ മലകയറുന്നതിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് വനംവകുപ്പ് വ്യക്തമാക്കി. . ഒരു വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന സംസ്ഥാന വനം വകുപ്പ് നിയമം സെക്ഷൻ 27 പ്രകാരമാണ് കേസെടുക്കുക . കേസെടുക്കുന്നതിന് മുന്നോടിയായി വാളയാർ സെക്ഷൻ ഓഫീസർ ബാബുവിനെ കണ്ട് മൊഴിയെടുക്കും. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് എതിരെ കേസെടുക്കുന്നത് […]

Kerala News

‘ഇന്ത്യന്‍ ആര്‍മിക്ക് നന്ദി പറഞ്ഞ് ബാബു’; രക്ഷിച്ചവര്‍ക്ക് സ്നേഹചുംബനം ചികിത്സയും പരിചരണവും എത്രയും പെട്ടെന്ന് നല്‍കുമെന്ന് മുഖ്യമന്ത്രി

  • 9th February 2022
  • 0 Comments

മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച് മുകളിലെത്തിച്ച സൈന്യത്തിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍.ആരോഗ്യം വീണ്ടെടുക്കാൻ ആവശ്യമായ ചികിത്സയും പരിചരണവും എത്രയും പെട്ടെന്ന് നൽകുമെന്ന് അദ്ദേഹം അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെൻ്റിലെ സൈനികർ, പാരാ റെജിമെന്‍റ് സെന്‍ററിലെ സൈനികർ, രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനന്‍റ് ജനറൽ അരുൺ തുടങ്ങി അവസരോചിതമായ ഇടപെടലുകളിലൂടെ സഹായം നൽകിയ എല്ലാവർക്കും നന്ദിയും പിണറായി വിജയൻ രേഖപ്പെടുത്തി. […]

Kerala News

ചേര്‍ത്ത് പിടിച്ച് സൈന്യം;45 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; നന്ദി പറഞ്ഞ് കുടുംബം

  • 9th February 2022
  • 0 Comments

പാലക്കാട് മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ മലയുടെ മുകളിലെത്തി.45 മണിക്കൂറിന് ശേഷമാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ദൗത്യസംഘം ബാബുവിനെ ബെല്‍റ്റ്് ധരിപ്പിച്ച് മുകളിലേക്ക് എത്തിച്ചു. സുരക്ഷാബെല്‍റ്റും ഹെല്‍മെറ്റും ധരിപ്പിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം.രക്ഷാദൗത്യ സംഘത്തിലെ രണ്ട് പേര്‍ ബാബുവിനരികെയെത്തി കയറിട്ട് മലയുടെ ഏറ്റവും മുകളിലെത്തിക്കുകയായിരുന്നു.തിരിച്ച് താഴെ എത്തിച്ച ശേഷം ആംബുലൻസിൽ കയറ്റാൻ ബുദ്ധിമുട്ട് ആയതിനാൽ തന്നെ കോസ്റ്റ്ഗാർഡിൻ്റെ ഹെലികോപ്റ്ററിൽ കയറ്റി ബാബുവിനെ താഴേക്ക് എത്തിക്കാനാണ് തീരുമാനം.ബേസ് ക്യാമ്പിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമായിരിക്കും ആശുപത്രിയിലെത്തിക്കുകയെന്നാണ് സൂചന. എയര്‍ലിഫ്റ്റിങ്ങിനായി കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ ഉടന്‍ […]

Kerala News

മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തി

  • 9th February 2022
  • 0 Comments

മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെരക്ഷപ്പെടുത്തി. രാവിലെ കരസേനയുടെ രണ്ട് യൂണിറ്റുകൾ നടത്തിയ അതി സാഹസിക രക്ഷാപ്രവർത്തനങ്ങളാണ് വിജയിച്ചത്. . ഒരു ടീം മലയുടെ മുകളിൽ നിന്നും ഒരു ടീം മലയുടെ താഴെ നിന്നും രക്ഷപ്രവർത്തനങ്ങൾ നടത്തി. കരസേന അംഗങ്ങൾക്ക് യുവാവുമായി സംസാരിക്കാൻ സാധിച്ചിരുന്നു. ഇന്ന് കാലത്താണ് ലഫ് ന്റ് കേണൽ ഹേമന്ത് രാജിന്റെ നേതൃത്വത്തിൽ തുടങ്ങിയ രക്ഷപ്രവർത്തനം വിജയത്തിലെത്തിയതും യുവാവിനെ മലയിടുക്കിൽ നിന്നും രക്ഷപ്പെടുത്താൻ സാധിച്ചതും. എയർഫോഴ്സിന്റെ ഒരു ഹെലിക്കോപ്റ്ററും നഡോക്ടർമാരുടെ സംഘവും ആംബുലൻസും പോലീസും […]

error: Protected Content !!