National

പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെയെ നിയമിച്ചു

പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെയെ നിയമിച്ചു. നിയമനവുമായി ബന്ധപ്പെട്ട ഫയലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. നേരത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അരവിന്ദ് ബോബ്‌ഡെയെ ശുപാര്‍ശ ചെയ്തിരുന്നു, ഇത് രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു. നവംബര്‍ പതിനെട്ടിന് എസ്എ ബോബ്‌ഡെ രാജ്യത്തെ നാല്‍പ്പത്തിയേഴാമത്തെ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും. നവംബര്‍ പതിനേഴിന് രഞ്ജന്‍ ഗൊഗൊയ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.

error: Protected Content !!