കിൻഫ്രയിലെ തീ പിടുത്തം; കെട്ടിടത്തിന് എൻ ഓ സി ഇല്ല; ബി സന്ധ്യ
തിരുവനന്ത പുരം കിൻഫ്രയിൽ തീപിടുത്തമുണ്ടായ കെട്ടിടത്തിന് ഫയർ ഫോഴ്സ് എൻ ഓ സി ഇല്ലായിരുന്നുവെന്ന് ഫയർ ഫോഴ്സ് മേധാവി ബി സന്ധ്യ. തീ അണയ്ക്കുന്നതിനുള്ള യാതൊരു സംവിധാനവും സജ്ജീകരണങ്ങളും കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തേണ്ടത് പോലീസ് ആണെന്നും സന്ധ്യ പറഞ്ഞു. ഫയര്‍ഫോഴ്‌സ് ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ബി സന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു. ബ്ലീച്ചിങ് പൗഡറിൽ വെള്ളം വീണും ആൽക്കഹോൾ കലർന്ന വസ്തുക്കൾ തട്ടിയും ആകാം തീ പിടുത്തം ഉണ്ടായതെന്ന് കരുതാമെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ടിന് ശേഷമേ എന്തെങ്കിലും […]