Kerala News

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തന്നെ

കേരള ബി ജെ പി അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരും. ലോക്‌സഭാ തെരെഞ്ഞെടുപ്പ് വരെ തുടരാൻ കേന്ദ്ര നേതൃത്വം നിർദേശം നൽകിയതോടെ ഈ മാസം നടക്കുന്ന സംസ്ഥാന അധ്യക്ഷന്മാരുടെ യോഗത്തിൽ സുരേന്ദ്രൻ പങ്കെടുക്കുംസംസ്ഥാന ഘടകങ്ങളെ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കെ.സുരേന്ദ്രനെ മാറ്റി കേന്ദ്രമന്ത്രി വി.മുരളീധരനെ നേതൃത്വത്തിലേക്ക് കൊണ്ടുവരമെന്ന് നേരത്തെ വാര്‍‍ത്തകള്‍ വന്നിരുന്നു.ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന നേതാക്കളുടെ അനൗദ്യോഗിക യോഗത്തിലേക്കാണ് കേന്ദ്ര നേതൃത്വത്തിന്റെ അറിയിപ്പ് ലഭിച്ചത്.രാജസ്ഥാന്‍, തെലങ്കാന, അടക്കമുള്ള നാല് സംസ്ഥാനങ്ങളിലെ ബിജെപി അദ്ധ്യക്ഷന്മാരെ മാറ്റി നിയമിച്ചിട്ടുണ്ട്. നേതൃമാറ്റത്തെ കുറിച്ച് […]

News

ട്രെയിൻ ദുരന്തം; പ്രധാനമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം; രാഷ്ട്രീയവൽക്കരിക്കരുതെന്ന് ബി ജെ പി

ഒഡിഷ ട്രെയിൻ ദുരന്തത്തിൽ പ്രതിപക്ഷത്തിന് നേരെ വിമവിമര്ശനവുമായി ബി ജെ പി. ട്രെയിന്‍ ദുരന്തത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.യുപിഎ കാലത്തെ റെയില്‍വേ മന്ത്രിമാര്‍ ദുരന്തമായിരുന്നുവെന്നും ബിജെപി ഭരണത്തിൽ റെയില്‍വേ രംഗത്ത് വികസനത്തിനൊപ്പം സുരക്ഷയും സർക്കാര്‍ മെച്ചപ്പെടുത്തിയെന്നും ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പ്രതികരിച്ചു.ഇന്ത്യയിലെ എക്കാലത്തെയും യോഗ്യതയുള്ള റെയില്‍വേ മന്ത്രിയാണ് അശ്വിനി വൈഷണവ്. മമത, നിതീഷ് കുമാർ, ലാലു പ്രസാദ് എന്നീ മുന്‍ റെയില്‍വേ മന്ത്രിമാരുടെ കാലത്തെ ട്രെയിന്‍ അപകടങ്ങള്‍ പങ്കുവെച്ചാണ് ബിജെപിയുടെ വിമർശനം. […]

Local News

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ചേന്നാട്ട്- മലയൊടിയാവുമ്മൽ റോഡ് ഗതാഗതയോഗ്യമാക്കണം ; ബി ജെ പി

  • 24th April 2023
  • 0 Comments

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ചേന്നാട്ട്- മലയൊടിയാവുമ്മൽ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് BJP ആവശ്യപ്പെട്ടു.നാല് വർഷം മുൻപെ MLA ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉണ്ടെന്ന് പറഞ്ഞ് ഉപയോഗയോഗ്യമായ റോഡ് വെട്ടിപ്പൊളിക്കുകയും അധികൃതരുടെ അനാസ്ഥയും , പിടിപ്പ് കേടും നിമിത്തം ഇപ്പോൾ വാഹന ഗതാഗതത്തിനും കാൽനടയാത്രയ്ക്ക് പോലും പറ്റാത്ത വിധം ഈ പ്രദേശത്തെ പാവപ്പെട്ട ജനങ്ങൾ ദുരിതം അനുഭവിക്കുകയാണ് . എത്രയും പെട്ടെന്ന് റോഡ് പണി പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കണമെന്ന് സ്ഥലം സന്ദർശിച്ച BJP കുന്ദമംഗലം മണ്ഡലംപ്രസിഡണ്ട് സുധീർ കുന്ദമംഗലം […]

Kerala News

സംസ്ഥാനത്തെ ബി ജെ പി നേതാക്കൾ ഈസ്റ്റർ ആശംസകൾ നേരുന്നത് ഇരട്ടത്താപ്പ്; വി ഡി സതീശൻ

  • 9th April 2023
  • 0 Comments

കേരളത്തിലെ ബി ജെ പി നേതാക്കൾ ഈസ്റ്റർ ആശംസകൾ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആശംസകള്‍ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ക്രൈസ്തവ വിരുദ്ധ നിലപാടുകളും അവര്‍ക്കെതിരായ ക്രൂരതകളും മറച്ചുവയ്ക്കാനാണ് നേതാക്കള്‍ ബിഷപ്പ് ഹൗസുകളിലെത്തി ഈസ്റ്റര്‍ ആശംസകള്‍ നേരുന്നതെന്ന് ക്രൈസ്തവരെ ഓടിച്ചിട്ട് തല്ലണമെന്ന കര്‍ണാടക മന്ത്രിയുടെ പരാമര്‍ശത്തിന്റെ വീഡിയോ സഹിതമാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. . വൈദികര്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ ഇപ്പോഴും ജയിലുകളിലാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ […]

Kerala News

ഈസ്റ്റർ ആശംസകളുമായി വീടുകൾ കയറി ബി ജെ പി; ക്രൈസ്തവ സഭ മേലധ്യക്ഷന്‍മാരെ സന്ദർശിച്ച് നേതാക്കൾ

  • 9th April 2023
  • 0 Comments

ഈസ്റ്റർ ആശംസകളുമായി ബി ജെ പി. വീടുകൾ തോറും കാർഡുകൾ വിതരണം ചെയ്തു. കൂടാതെ ക്രൈസ്തവ സഭ മേലധ്യക്ഷന്‍മാരെ നേതാക്കൾ സന്ദർശിക്കുകയും ചെയ്തു. കേന്ദ്രമന്ത്രി വി മുരളീധരൻവെള്ളയമ്പലം ബിഷപ്പ് ഹൗസിൽ ലത്തീൻ അതിരൂപത ആർച്ച്​ ബിഷപ്​ ഡോ.തോമസ്​​ ജെ. നെറ്റോയെ സന്ദർശിച്ചു ആശംസ കാർഡ് കൈമാറി. ബി ജെ പി ജില്ലാ അധ്യക്ഷൻ വി വി രാജേഷും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. സൗഹൃദ സന്ദർശനമാണ് നടത്തിയതെന്നും സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നും മുരളീധരൻ വ്യക്തമാക്കി. ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി, […]

Kerala News

സംസ്ഥാനത്ത് ബി ജെ പി സർക്കാർ രൂപികരിക്കും, ഫലിത ബിന്ദുക്കളിലെ ഇന്നത്തെ വാചകം; പരിഹാസവുമായി വി ശിവൻ കുട്ടി

  • 7th April 2023
  • 0 Comments

ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സംസ്ഥാനത്ത് ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന പരാമർശത്തെ പരിഹസിച്ചുകൊണ്ട് ശിവൻ കുട്ടി രംഗത്തെത്തി. സുരേന്ദ്രൻ പറഞ്ഞത് ഫലിത ബിന്ദുക്കളിലെ ഇന്നത്തെ വാചകമാണെന്നായിരുന്നു ശിവൻ കുട്ടിയുടെ പരിഹാസം.”ഫലിതബിന്ദുക്കള്‍:- ഇന്നത്തെ വാചകം. അധികം വൈകില്ല, കേരളത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കും.”-ശിവന്‍കുട്ടി പറഞ്ഞു. അനിൽ ആന്റണിയുടെ ബി ജെ പി പ്രവേശത്തെ സ്വാഗതം ചെയ്ത് കൊണ്ട് ബി ജെ പി നേതാക്കൾ രംഗത്തെത്തിയിരുന്നു. . വരും ദിവസങ്ങളില്‍ കേരളത്തിലെ കൂടുതല്‍ […]

Kerala News

ലോകം മുന്നോട്ട് പോകുമ്പോള്‍ ഇന്ത്യ അതിവേഗം പിന്നോട്ടേക്ക് കുതിക്കുന്നു; വിമർശനവുമായി കെ ടി ജലീൽ

  • 7th April 2023
  • 0 Comments

ലോകം മുന്നോട്ട് പോകുമ്പോൾ ഇന്ത്യ അതിവേഗം പിറകോട് പോകുകയാണെന്ന് കെ ടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജലീൽ വിമർശനമുന്നയിച്ചത് .800 വര്‍ഷക്കാലത്തെ ഇന്ത്യാ ചരിത്രം മണ്ണിട്ട് മൂടാന്‍ മുഗള്‍ കാലമുള്‍പ്പെടെ മുസ്ലിം രാജാക്കന്‍മാരുടെ ഭരണയുഗം എന്‍.സി.ഇ.ആര്‍.ടിയുടെ പാഠ പുസ്തകങ്ങളില്‍ നിന്ന് വെട്ടിമാറ്റിയ നടപടിയെ അപലപിക്കാന്‍ മുഖ്യധാരാ മതേതര പാര്‍ട്ടികളാരും തയ്യാറായിട്ടില്ല. സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ മാത്രമാണ് ഇതിനെതിരെ രംഗത്തു വന്നതെന്നും കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു ഭീകരവാദി’ എന്ന് അലറി വിളിച്ച് പേടിപ്പിക്കേണ്ട, […]

National News

നേതാക്കളുമായി ചർച്ച നടത്തി; അനിൽ ആന്റണി ബി ജെ പി യിലേക്ക്

  • 6th April 2023
  • 0 Comments

എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബി ജെ പിയിലേക്ക്. ബി ജെ പി നേതാക്കളുമായി ചർച്ച നടത്തിയതിന്റെ പിന്നാലെയാണ് അനിൽ തന്റെ തീരുമാനം വെളിപ്പെടുത്തിയത്. ഇന്ന് മൂന്ന് മണിയോടെ ഔദ്യോഗിക അംഗത്വം സ്വീകരിച്ചതായി പ്രഖ്യാപനമുണ്ടാകും.അനിൽ ആന്റണിയുടെ സാന്നിധ്യം കൂടുതൽ ക്രിസ്ത്യൻ വിഭാഗങ്ങളെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. രാഷ്ട്രീയമായി കേരളത്തിൽ ഇത് ഗുണം ചെയ്യുമെന്നാണ് ബിജെപി വിലയിരുത്തൽ. അനിൽ ആന്റണി പ്രവർത്തിക്കുക ബി ജെ പി യുടെ യുവജന വിഭാഗത്തിന്റെ ഭാഗമായാകും. […]

National News

ഓക്സ്ഫഡിന്റെ ക്ഷണം ലഭിച്ചിട്ടും പോയില്ല; രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി വരുൺ ഗാന്ധി

  • 17th March 2023
  • 0 Comments

രാഹുല്‍ ഗാന്ധിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. മോദിയുടെ ഇന്ത്യ ശരിയായ പാതയിലാണോ എന്ന വിഷയത്തിൽ സംസാരിക്കാൻ തനിക്ക് നിന്ന് ക്ഷണം ലഭിച്ചിരുന്നുവെന്നും എന്നാല്‍ തെരെഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധി എന്ന നിലക്ക് പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനാണ് താൻ മുന്‍ഗണന നല്‍കുന്നതെന്നും വരുൺ ഗാന്ധി പറഞ്ഞു. ‘ഓക്സ്ഫഡ്് പോലുളള ഒരു അക്കാദമിക് പ്ലാറ്റ്ഫോമില്‍ സംവാദത്തിന് ക്ഷണം ലഭിച്ചത് വലിയ ബഹുമതിയാണ്. എന്നാല്‍ സംസാരിക്കേണ്ട വിഷയം സംവാദത്തിന് സാധ്യത നല്‍കുന്നതല്ലെന്ന് തോന്നിയതിനാലാണ് ഞാന്‍ ക്ഷണം നിരസിച്ചത്. ഒരു […]

error: Protected Content !!