ശ്രുതി ശരണ്യത്തിന്റെ ബി 32 മുതൽ 44 വരെ സിനിമയുടെ സ്വിച്ച് ഓൺ ഇന്ന്
ശ്രുതി ശരണ്യം സംവിധാനം ചെയ്യുന്ന ‘ബി 32 മുതൽ 44 വരെ’ എന്ന ഫീച്ചർ സിനിമയുടെ സ്വിച്ച് ഓൺകാക്കനാട് നോവോട്ടെൽ ഹോട്ടലിൽ വച്ച് നടക്കുമെന്ന് സംവിധായിക ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ചിത്രത്തിന്റെ ടെെറ്റിൽ ലോഞ്ച് ഇന്നലെ നടന്നിരുന്നു. . സിനിമയുടെ ചിത്രീകരണ വേളയിൽ അംഗങ്ങൾക്ക് പരാതികൾ രേഖപ്പെടുത്തുന്നതിനും പരിഹരിക്കുന്നതിനുമായി ഡയറക്ഷൻ സംഘത്തിന്റെ നേതൃത്വത്തിൽ ഇൻ്റേണൽ കംപ്ലെയ്ൻ്റ്സ് കമ്മിറ്റി (IC) രൂപപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ‘സസ്റ്റെയ്നെബിൾ സിനിമാ’ എന്ന ആശയം പ്രാവർത്തികമാക്കിക്കൊണ്ടാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചിത്രീകരണത്തിന്റെ ഭാഗമായി […]
