ആസാദ് കശ്മീര്‍ പരാമര്‍ശം;കെ.ടി.ജലീലിനെതിരെ കേസെടുക്കണമെന്ന് ഡൽഹി കോടതി ഉത്തരവ്
ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി.ജലീലിനെതിരെ കേസെടുക്കണമെന്ന് ഡല്‍ഹി റോസ് അവന്യു കോടതി.ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ രാജ്യദ്രോഹം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ ജി എസ് മണിയാണ് കോടതിയെ സമീപിച്ചത്. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടുകള്‍ അടക്കം കോടതി പരിശോധിച്ചു.ജലീലിനെതിരെ കേസെടുക്കാനും അന്വേഷണം പൂര്‍ത്തിയാക്കാനുമുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളില്‍ ഹര്‍ജിക്കാരന്റെ ഉള്‍പ്പെടെ മൊഴികള്‍ പൊലീസ് ശേഖരിക്കും. ഇതിന് ശേഷമാകും ജലീലിന് […]

