National News

രാജ്യദ്രോഹ ക്കേസ് ; ഐഷ സുൽത്താനക്ക് മുൻ‌കൂർ ജാമ്യം

  • 25th June 2021
  • 0 Comments

രാജ്യദ്രോഹക്കേസില്‍ ചലച്ചിത്ര പ്രവർത്തക ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം. കേരള ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഐഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നേരത്തെ ചാനൽ ചര്‍ച്ചയില്‍ ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ ജൈവായുധം എന്ന് വിശേഷിപ്പിച്ചതിലാണ് ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹം ചുമത്തി കേസെടുത്തത്. 124 എ, 153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത് ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഐഷ […]

National News

രാജ്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; പൊലീസ് അന്വേഷണവുമായി സഹകരിക്കും ; ഐഷ സുൽത്താന

  • 19th June 2021
  • 0 Comments

ലക്ഷദ്വീപ് ജനതക്ക് നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്ന് ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന. രാജ്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും അവർ നെടുമ്പാശേരിയിൽ പറഞ്ഞു. രാജ്യദ്രോഹ കേസിൽ കവരത്തി പൊലീസിന് മുന്നിൽ ഹാജരാകാൻ ലക്ഷദ്വീപിലേക്ക് പോകുന്നതിന് വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഐഷ സുൽത്താന. മുൻകൂർ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ച ഐഷയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. അറസ്റ്റ് ചെയ്യണമെങ്കിൽ കോടതിയുടെ അനുവാദം വാങ്ങണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാലും അഭിഭാഷകന്‍റെ സാന്നിധ്യത്തിൽ വെച്ചുമാത്രമേ ചോദ്യം ചെയ്യാവൂ എന്നും […]

രാജ്യദ്രോഹ കേസ് ; ആയിഷ സുൽത്താനയുടെ മുൻ‌കൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി

  • 15th June 2021
  • 0 Comments

രാജ്യദ്രോഹ കേസിൽ ആയിഷ സുൽത്താന സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി. വ്യാഴാഴ്ച്ചത്തോണ് ജാമ്യാപേക്ഷ പരിഗണിക്കാനായി മാറ്റിയിരിക്കുന്നത്. അതേസമയം, ആയിഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ലക്ഷദ്വീപ് ഭരണകൂടത്തോട് ഹൈക്കോടതി നിലപാട് തേടി. ഈ മാസം 20 ന് ഹാജരാകാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്ന് ആയിഷ സുൽത്താന ഹൈക്കോടതിയിൽ അറിയിച്ചു. കവരത്തി പൊലീസിന്റെ നോട്ടിസ് കിട്ടി എന്നും ആയിഷ സുൽത്താന അറിയിച്ചു. അതിനിടെ കേസിൽ കക്ഷി ചേരാൻ ലക്ഷദ്വീപ്പ് ബി.ജെ.പി പ്രസിഡന്റ് അപേക്ഷ നൽകിയിട്ടുണ്ട്. പരാതിക്കാരനായ തന്നെയും കേൾക്കണമെന്നാണ് ആവശ്യം.

error: Protected Content !!