25 വർഷത്തിന് ശേഷം വോട്ട് ചെയ്ത് ആയിഷ അറബി
25 വര്‍ഷത്തിനു ശേഷം വോട്ടവകാശം വിനിയോഗിച്ച് ആയിഷ അറബി. ആബ്സൻറീ വോട്ടേഴ്സിനായി തെരഞ്ഞെടുപ്പ് കമീഷന് ആരംഭിച്ച പോസ്റ്റല്‍ വോട്ടെടുപ്പിലൂടെയാണ് മലപ്പുറം പട്ടര്‍ക്കടവിലെ 98ാം ബൂത്തിലെ വോട്ടറായ ആയിഷ വോട്ട് ചെയ്തത്. 76ാം വയസ്സിൽ വരണാധികാരിയായ കലക്ടർ കെ. ഗോപാലകൃഷ്ണെൻറ സാന്നിധ്യത്തിലാണ് ആയിഷ അറബി വോട്ട് ചെയ്തത്. ശാരീരിക വെല്ലുവിളികളാലും മറ്റു ബുദ്ധിമുട്ടുകളാലും കാലങ്ങളായി വോട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല.കുന്നിന്മുകളിലെ വീട്ടില്‍നിന്ന് പുറത്തേക്ക് പോകുക എന്നത് ഇവര്‍ക്ക് ഏറെ പ്രയാസകരമായിരുന്നു. . ആബ്സൻറീ വോട്ടേഴ്സിനായി ആരംഭിച്ച പോസ്റ്റല്‍ വോട്ടെടുപ്പിന് ജില്ലയില്‍ […]
