അയോധ്യയിലെയും മധുരയിലെയും ക്ഷേത്ര പരിസരത്തെ മദ്യശാലകൾക്ക് വിലക്ക്,പകരം പാല്‍ വില്‍ക്കാം
അയോധ്യയിലെയും മധുരയിലെയും ക്ഷേത്രങ്ങളുടെ പരിസരത്തുള്ള മദ്യവില്‍പ്പന പൂര്‍ണമായി നിരോധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.അയോധ്യയിലെ രാമക്ഷേത്രത്തിനും മഥുരയിലെ കൃഷ്ണ ജന്മഭൂമിക്കും സമീപമുള്ള പ്രദേശങ്ങളിൽ മദ്യവിൽപന നിരോധിച്ചുകൊണ്ട് ഉത്തർപ്രദേശ് സർക്കാർ ഉത്തരവിട്ടു. അയോധ്യയിലെ മദ്യശാല ഉടമകളുടെ ലൈസൻസും സർക്കാർ റദ്ദാക്കി. ജൂൺ 1 ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. മഥുരയിലെ ക്ഷേത്രങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ കുറഞ്ഞത് 37 ബിയർ, മദ്യം, ഭാംഗ് ഷോപ്പുകൾ അടച്ചുപൂട്ടാനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.മദ്യത്തിന് പകരം മഥുരയില്‍ പശുവിന്‍ പാല്‍ വില്‍പ്പന നടത്താമെന്നും അതുവഴി വ്യാപാരം പുനരുജ്ജീവിപ്പിക്കാമെന്നും സര്‍ക്കാര്‍ […]