പേര് മാറുന്നു; അയിരൂർ പഞ്ചായത്ത് ഇനി മുതൽ അയിരൂർ കഥകളി ഗ്രാമം
പത്തനംതിട്ട ജില്ലയിലെ അയിരൂർ പഞ്ചായത്ത് ഇനി മുതൽ അയിരൂർ കഥകളി ഗ്രാമം എന്നറിയപ്പെടും. കഥകളിയെ നെഞ്ചിലേറ്റിയ ഗ്രാമത്തിനുള്ള ദേശീയ ബഹുമതിയാണ് പുതിയ പേര്.ഔദ്യോഗിക പേര് മാറ്റത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി.റവന്യു വകുപ്പിലടക്കം എല്ലാ സർക്കാർ രേഖകളിലും ഇനി അയിരൂർ കഥകളി ഗ്രാമം എന്നാകും രേഖപ്പെടുത്തുക. അയിരൂർ തെക്ക് തപാൽ ഓഫീസ് കഥകളി ഗ്രാമം പി ഒ എന്നറിയപ്പെടും..കേരത്തിലെ ഏക കഥകളി ഗ്രാമമായ അയിരൂരും കഥകളിയും തമ്മിലുള്ള ബന്ധത്തിന് രണ്ട് നൂറ്റാണ്ടോളം പഴക്കമുണ്ട്. കഥകളിയുടെ മുൻകാല ചരിത്രത്തിന്റെ ചുവട് […]
