600 കോടി ചാരമാക്കി;ബ്രഹ്മാസ്ത്ര’യ്ക്ക്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കങ്കണ,കരൺ ജോഹറിനെതിരെയും വിമർശനം
‘ബ്രഹ്മാസ്ത്ര’യ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി നടി കങ്കണ റണൗത്ത്.ചിത്രത്തിന്റെ സംവിധായകൻ അയാൻ മുഖർജിയെ ജീനിയസ് എന്നു വിളിക്കുന്നവരെ ജയിലിലടക്കണം എന്നാണ് കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ കരണ്‍ ജോഹറിന് എതിരെയും കങ്കണ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. കരണ്‍ ജോഹറിനെപ്പോലുള്ളവരെ അവരുടെ പെരുമാറ്റത്തെ ചോദ്യം ചെയ്യണമെന്ന് കങ്കണ പറഞ്ഞു.തന്റെ സിനിമാ സ്‌ക്രിപ്റ്റുകളേക്കാള്‍ എല്ലാവരുടെയും ലൈംഗിക ജീവിതത്തെക്കുറിച്ച് അറിയാനാണ് അദ്ദേഹത്തിന് താല്‍പ്പര്യമെന്നും ബ്രഹ്മാസ്ത്രയിലൂടെ ഹിന്ദുവിസത്തെയും സൗത്ത് വേവിനെയും ഉപോയോഗിക്കുകയായിരുന്നു കരണ്‍ ജോഹര്‍ എന്നും കങ്കണ അഭിപ്രായപ്പെട്ടു. […]