Entertainment

അവതാർ 2 കേരളത്തിൽ റിലീസ് ചെയ്യില്ല; നിലപാട് കടുപ്പിച്ച് ഫിയോക്

  • 30th November 2022
  • 0 Comments

കൊച്ചി: സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ഹോളിവുഡ് ചിത്രം അവതാർ 2ന്റെ കേരളത്തിലെ റിലീസ് പ്രതിസന്ധിയിൽ. സിനിമയുടെ റിലീസുമായി സഹകരിക്കില്ലെന്ന് തിയേറ്ററുടമകൾ അറിയിച്ചു. തിയേറ്റർ കളക്ഷന്റെ 60 ശതമാനമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചോദിക്കുന്നതെന്നതാണ് ഇതിന് കാരണം. തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കാണ് അവതാർ 2ന്റെ റിലീസുമായി സഹകരിക്കേണ്ടെന്ന് നിലപാടെടുത്തത്. 50-55 ശതമാനമാണ് സാധാരണ​ഗതിയിൽ അന്യഭാഷാ ചിത്രങ്ങൾക്ക് നൽകുന്നതെന്ന് ഫിയോക് അറിയിച്ചു. റിലീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി അറിയിക്കാതെ തിയേറ്ററുകൾക്ക് നേരിട്ട് എ​ഗ്രിമെന്റ് അയയ്ക്കുകയായിരുന്നുവെന്നും ഉടമകൾ അറിയിച്ചു.ഫിയോക്കിന്റെ കീഴിൽ […]

Entertainment News

‘അവതാര്‍ 2’ മലയാളത്തിലും എത്തും പ്രഖ്യാപനവുമായി നിര്‍മാതാവ്

  • 12th November 2022
  • 0 Comments

ജെയിംസ് കാമറൂണ്‍ ചിത്രം ‘അവതാർ 2’ ഇന്ത്യയിൽ ആറ് ഭാഷകളിൽ റിലീസ് ചെയ്യുന്നു.ഇംഗ്ലീഷിന് പുറമേ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലാണ് ചിത്രം മൊഴിമാറ്റിയെത്തുന്നത്.ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളയ ജോണ്‍ ലാന്‍ഡോയാണ് ഇത് സ്ഥിരീകരിച്ചത്. ഇന്ത്യയുടെ വൈവിധ്യം തന്നെ എല്ലായ്‌പ്പോഴും ആശ്ചര്യപ്പെടുത്തുന്നുവെന്നും ഇന്ത്യയില്‍ ആറ് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നും ജോണ്‍ ലാന്‍ഡോ ട്വീറ്റ് ചെയ്തു.പന്‍ഡോറയിലേക്കുള്ള മടങ്ങിവരവ് ഡിസംബര്‍ 16 ന് ആഘോഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Namaste India! I see you. Your diversity continues to […]

Entertainment News

കടലിനടിയിലെ വിസ്മയ കാഴ്ച്ചകൾ ; അവതാർ 2 ഷൂട്ടിങ് ചിത്രങ്ങള്‍ പങ്കുവച്ച് സംവിധായകന്‍ ജെയിംസ് കാമറൂണ്‍

  • 16th December 2021
  • 0 Comments

ലോക സിനിമ ചരിത്രത്തിലെ ദൃശ്യ വിസ്മയം ‘അവതാര്‍’ പുറത്തിറങ്ങി 11 വർഷത്തിന് ശേഷം രണ്ടാം ഭാഗം വരുന്നു. രണ്ടാം ഭാഗത്തിന്റെകടലിനടിയില്‍ നിന്നുള്ള ഷൂട്ടിങ് ചിത്രങ്ങള്‍ പങ്കുവച്ച് സംവിധായകന്‍ ജെയിംസ് കാമറൂണ്‍. സിനിമ അടുത്ത വര്‍ഷം ഡിസംബര്‍ 16നാണ് തീയേറ്ററുകളിലെത്തുന്നത്. സിനിമയുടെ കഥ പൂര്‍ണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂണ്‍ പറയുന്നത്. നെയിത്രിയെ വിവാഹം ചെയ്യുന്ന ജേക്ക് ഗോത്ര തലവനാകുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നതെന്നതാണ് സൂചന. സോ സല്‍ദാന, സാം വര്‍ത്തിംഗ്ടണ്‍, കേറ്റ് വിന്‍സ്ലെറ്റ്, വിന്‍ ഡീസല്‍ തുടങ്ങിയവരാണ് പ്രധാന […]

error: Protected Content !!