Kerala News

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് എ വി ഗോപിനാഥ്

  • 30th August 2021
  • 0 Comments

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് എ വി ഗോപിനാഥ്. ഡി.സി.സി പുനസംഘടനയില്‍ പ്രതിഷേധിച്ചാണ് പാലക്കാട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ എ.വി. ഗോപിനാഥ് പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെക്കുകയാണെന്ന് ഗോപിനാഥ് പറഞ്ഞു. മനസിനെ തളര്‍ത്തുന്ന സാഹചര്യമാണ് കോണ്‍ഗ്രസിലുള്ളതെന്നും പാര്‍ട്ടിയുടെ മുന്നോട്ടുള്ള യാത്രയില്‍ തടസമാകാനില്ലെന്നും ഗോപിനാഥ് പറഞ്ഞു. ’50 വര്‍ഷമായി കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. ഒരു അധികാരവും ലഭിക്കില്ലെന്ന പൂര്‍ണ്ണ വിശ്വാസത്തോടെ രാജിവെക്കുന്നു,’ ഗോപിനാഥ് പറഞ്ഞു. ഒരു പാര്‍ട്ടിയിലും ചേരാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും മറ്റ് കക്ഷിനേതാക്കളുമായും […]

Kerala News

ഷാഫി പറമ്പിൽ എം.എൽ.എക്കെതിരെ മത്സരിക്കാൻ മുൻ ഡി.സി.സി അധ്യക്ഷൻ

  • 2nd March 2021
  • 0 Comments

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എക്കെതിരെ മത്സരിക്കാൻ മുൻ ഡി.സി.സി അധ്യക്ഷനും മുൻ എം.എൽ.എയുമായ എ.വി. ഗോപിനാഥ് ഒരുങ്ങുന്നതായി റിപ്പോർട്ട്. സി.പി.എം പിന്തുണയോടെയാണ് എ.വി. ഗോപിനാഥ് മത്സരിക്കുക. കോൺഗ്രസിലെ ഗ്രൂപ്പ് പോരിന്‍റെ ഫലമായാണ് ഷാഫിക്കെതിരെ മുൻ ഡി.സി.സി അധ്യക്ഷൻ മത്സരത്തിനിറങ്ങുന്നത്. 2011ൽ എ.വി. ഗോപിനാഥിന്‍റെ സ്ഥാനാർഥിത്വം തെറിപ്പിച്ചാണ് ഷാഫി പറമ്പിൽ പാലക്കാട്ട് മത്സരിച്ചത്. ഗോപിനാഥിനായി പോസ്റ്ററുകൾ വരെ അച്ചടിച്ച ശേഷമാണ് സ്ഥാനാർഥിയെ മാറ്റിയത്. അന്ന് മുതൽ പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് വഴക്ക് ശക്തമായിരുന്നു. പാർട്ടി അവഗണിക്കുന്നതിനെതിരെ […]

error: Protected Content !!