പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു;എവി ഗോപിനാഥുമായി തർക്കമെന്ന് സൂചന
പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റ് രാധാ മുരളി രാജിവെച്ചു.കോണ്‍ഗ്രസ് വിട്ട എ.വി. ഗോപിനാഥുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. പ്രസിഡന്റ് സ്ഥാനത്തിനൊപ്പം മെമ്പര്‍ സ്ഥാനവും ഒഴിഞ്ഞു.തനിക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും പ്രസിഡന്റ് സ്ഥാനത്ത് താന്‍ വിചാരിച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ലെന്നുമാണ് രാധാ മുരളി പറയുന്നത്. കോണ്‍ഗ്രസുകാരിയായി തന്നെ തുടരുമെന്നും ഇവര്‍ അറിയിച്ചു. ഗോപിനാഥുമായുള്ള തര്‍ക്കമാണ് തന്റെ രാജിക്ക് കാരണമെന്ന് സമ്മതിക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല.