കോവിഡ് കാലത്ത് ആശ്വാസമായി ഓട്ടോ ആംബുലൻസ്
ഇൗ കോവിഡ് കാലത്ത് ലോക്ഡൗണിൽ ആളുകൾ അടച്ചിട്ട് വീട്ടിനകത്ത് കഴിയുമ്പോൾ ഇൗ രണ്ട് ഓട്ടോ ഡ്രൈവർമാർക്ക് വിശ്രമമില്ല. നീലേശ്വരം ബസ്സ്റ്റാൻഡിനു സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരായ ഹരീഷ് കരുവാച്ചേരിയും എ. രതീഷുമാണ് അവരുടെ ആരോഗ്യ സംരക്ഷണം മാറ്റിവെച്ച് കോവിഡ് രോഗികൾക്കായി കർമരംഗത്തുള്ളത്. കോവിഡ് ലക്ഷണമുള്ളവരെ പരിശോധനക്കും ആശുപത്രിയിലേക്കും പോകേണ്ടവരെ വാടക മിതമായ നിരക്ക് വാങ്ങിച്ചാണ് ഇവർ എത്തിക്കുന്നത്. നീലേശ്വരം താലൂക്ക് ആശുപത്രി അധികൃതർ ഹരീഷിനും രതീഷിനും എല്ലാവിധ നിർദേശവും പ്രോത്സാഹനവും നൽകുന്നുണ്ട്. ആര് എപ്പോൾ എവിടെനിന്ന് ഏത് […]