Kerala News

സ്കൂൾ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഓട്ടോ മറിഞ്ഞു; കുട്ടികൾക്കും ഡ്രൈവർക്കും പരിക്ക്

മലപ്പുറം കുന്നുംപുറത്ത് ഓട്ടോ മറിഞ്ഞ് അപകടം. സ്കൂളിലേക്ക് വിദ്യാർത്ഥികളെയുമായി പോകുകയായിരുന്ന ഓട്ടോയാണ് അപകടത്തിൽ പെട്ടത്. ഓട്ടോയിൽ ഉണ്ടായിരുന്ന എട്ടു വിദ്യാർത്ഥികൾക്കും ഓട്ടോറിക്ഷ ഡ്രൈവർക്കും പരുക്കേറ്റു. പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലും ബാക്കിയുള്ളവരെതിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിയാപുരം സെൻട്രൽ എയുപി സ്‌കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ടത്.

Kerala News

മലപ്പുറം വള്ളിക്കാപ്പറ്റയിൽ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ 3 പേർ മരിച്ചു

  • 19th December 2021
  • 0 Comments

മലപ്പുറം ആനക്കയം വള്ളിക്കാപ്പറ്റയിൽ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ 3 പേർ മരിക്കുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. . ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ (46), സഹോദരൻ ഉസ്മാൻ (36), ഭാര്യ സുലൈഖ (33) എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ ചണ്ടിയൻമൂച്ചി അസൻ കൂട്ടി , ഉസ്മാന്റെയും സഹോദരിയുടെയും 3 കുട്ടികൾ എന്നിവർക്കാണ് പരുക്കേറ്റത്. ഖൈറുന്നിസയുടെ മറ്റൊരു സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു കുടുംബം. അപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി […]

error: Protected Content !!