News Sports

ഞാന്‍ ഒരിക്കലും വാകിസിനേഷന് എതിരായിരുന്നില്ല; നൊവാക് ജോക്കോവിച്ച്

  • 15th February 2022
  • 0 Comments

കോവിഡ് വാക്സിന്‍ സ്വീകരിക്കാതെയും മെഡിക്കല്‍ ഇളവ് നേടാതെയും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാന്‍ ജനുവരി അഞ്ചിന് മെല്‍ബണിലെത്തിയ നൊവാക് ജോക്കോവിച്ചിനെ വിമാനത്താവളത്തില്‍ പിടികൂടി വിസ റദ്ദാക്കി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നാടുകടത്തിയത് കഴിഞ്ഞ മാസത്തെ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഈ സംഭവം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം വിഷയത്തില്‍ മൗനം വെടിഞ്ഞിരിക്കുകയാണ് ജോക്കോവിച്ച്. തനിക്ക് തന്റെ ശരീരത്തില്‍ എന്ത് ഉള്‍പ്പെടുത്തണമെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തേക്കാള്‍ പുരുഷ ടെന്നീസിലെ എക്കാലത്തെയും മികച്ച താരമെന്ന പദവി പ്രധാനമല്ലെന്ന് ബിബിസിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിൽ ജോക്കോവിച്ച് […]

ഓസ്ട്രേലിയൻ ഓപ്പൺ;നവോമി ഒസാകയ്ക്ക് കിരീടം

  • 20th February 2021
  • 0 Comments

ഓസ്ട്രേലിയൻ ഓപ്പൺ വനിതാ വിഭാഗത്തിൽ നവോമി ഒസാക്ക ചാംപ്യൻ. കലാശപോരാട്ടത്തിൽ ജെനിഫർ ബ്രാഡിയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഒസാക്ക നാലാം ഗ്രാന്റ്സ്ലാം സ്വന്തമാക്കിയത്. 2019ലെ ചാമ്പ്യനായ ഒസാക്ക, സെമിയിൽ സെറീന വില്യംസിനെ തോൽപിച്ചാണ് ഫൈനലിൽ എത്തിയത്. കരോളിന മുച്ചോവയെ തോൽപിച്ചാണ് ബ്രാഡി ഫൈനലിന് യോഗ്യത നേടിയത്. ആദ്യ ഗ്രാന്റ്സ്ലാം കിരീടമെന്ന ബ്രാഡിയുടെ സ്വപ്നം തുടർച്ചയായ 21-ാം ജയത്തിൽ ഒസാക്ക തകർത്തു. കഴിഞ്ഞ 20 മത്സരങ്ങളിലും തോൽക്കാതെയാണ് ഒസാക്ക ഒസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലിലെത്തിയത്. ഗ്രാന്റ്സ്ലാം ഫൈനലിൽ പരാജയപ്പെട്ടട്ടില്ല എന്ന […]

error: Protected Content !!