ആറ്റുകാല്‍ പൊങ്കാല ഇന്ന്;കോവിഡ് പശ്ചാത്തലത്തില്‍ ഭക്തർക്ക് സ്വന്തം വീടുകളിൽ പൊങ്കാലയർപ്പിക്കാം
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഇന്ന് നടക്കും. രാവിലെ 10.50ന് പണ്ടാര അടുപ്പിലേക്ക് തീ പകരും . 3.40നാണ് പൊങ്കാല നിവേദ്യം. കോവിഡ് പശ്ചാത്തലത്തില്‍ ഭക്തര്‍ വീടുകളില്‍ തന്നെ പൊങ്കാല ഇടണമെന്നാണ് നിര്‍ദേശം. പൊതുസ്ഥലത്ത് പൊങ്കാലയർപ്പണം നടത്തരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമാകും ക്ഷേത്രവളപ്പിലെ പൊങ്കാല. ഈ ചടങ്ങിൽ കഴിയുന്നത്രയും കുറച്ച് ആളുകൾ മാത്രം പങ്കെടുക്കുകയും സാമൂഹിക അകലമടക്കമുള്ള കോവിഡ് പ്രോട്ടോക്കോൾ പാലിക്കുകയും വേണം. വീടുകളിൽ പൊങ്കാലയിടുന്നവരും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. […]
