ആറ്റുകാൽ മഹോത്സവം നാളെ; തിങ്കളാഴ്ച ഉച്ചമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: ഭക്തി സാന്ദ്രമായ ആറ്റുകാൽ പൊങ്കാല മഹോത്സവം നാളെ. ഉത്സവത്തിന്റെ അടുപ്പുവെട്ട് നാളെ രാവിലെ 10.30ന് നടക്കും. ക്ഷേത്ര തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടാണ് മുഖ്യകർമ്മം നിർവഹിക്കുന്നത്. സ്ത്രീകള്‍ ഏറ്റവും കുടുതല്‍ ഒത്ത് കൂടുന്ന ഉത്സവം എന്ന പേരില്‍ ഗിന്നസ് ബുക്കിൽ ഇടം പിടിച്ച ഈ ക്ഷേത്രത്തിന്റെ അന്തരീക്ഷം നാളെ ഭക്തജന മനസുകളില്‍ ശാന്തിയും സമാധാനവും നല്‍കുമെന്ന കാര്യത്തില്‍ സംശയം ഇല്ല. അതേസമയം ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ചു തിരുവനന്തപുരം നഗരത്തിൽ തിങ്കളാഴ്ച്ച ഉച്ചമുതൽ ഗതാഗത നിയന്ത്രണം […]