Kerala News

അട്ടപ്പാടി മധു കേസ്: കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

  • 10th August 2022
  • 0 Comments

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മധു കേസിലെ പ്രതിയായ അബ്ബാസിന്റെ ഡ്രൈവര്‍ ഷിഫാനാണ് അഗളി പൊലീസിന്റെ പിടിയിലായത്. മധുവിന്റെ അമ്മയും സഹോദരിയും നല്‍കിയ പരാതിയിലാണ് നടപടി. ചിണ്ടക്കിയിലെ ഒറ്റമൂലി വൈദ്യശാലയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പിടിയിലായ സമയത്ത് പ്രതിയുടെ കൈവശം 36 ലക്ഷം രൂപ ഉണ്ടായിരുന്നതിനായി പൊലീസ് പറഞ്ഞു. അതേസമയം, കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ഈ മാസം 16ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

Kerala News

അട്ടപ്പാടി മധു കേസ്;പ്രോസിക്യൂട്ടർ ഹാജരാകാത്തത് ​ഗൗരവമായി കാണുന്നുവെന്ന് പി രാജീവ് ;അനീതി തുടരുന്നെന്ന് കുടുംബം

  • 26th January 2022
  • 0 Comments

അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി മരണപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കേസിൽ പ്രോസിക്യൂട്ടർ ഹാജരാകാത്തത് സർക്കാർ ഗൗരവമായി കാണുന്നെന്ന് നിയമമന്ത്രി പി രാജീവ്. കേസിന്റെ തുടർ നടപടികൾക്ക് തടസ്സപ്പെടാത്ത രീതിയിൽ മുന്നോട്ടു കൊണ്ടുപോകും.പ്രോസിക്യൂട്ടറെ മാറ്റണമോ എന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ല.പ്രോസിക്യൂട്ടറിനെതിരെ കുടുംബത്തിന് പരാതിയുണ്ടെങ്കിൽ അത് അന്വേഷിക്കുമെന്നും പി രാജീവ് പറഞ്ഞു.അതേസമയം കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം വ്യക്തമാക്കി . കേസിൽ വിചാരണ വൈകുന്നതിൽ നിരാശയെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി. പോസിക്യൂട്ടർ ഹാജരാകാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് മധുവിന്റെ […]

error: Protected Content !!