അട്ടപ്പാടിയില്‍ യുവാവിനെ കെട്ടിയിട്ട് അര്‍ധ നഗ്‌നനാക്കി മര്‍ദ്ദിച്ച കേസ്; പ്രതികള്‍ക്ക് ജാമ്യം
പാലക്കാട്: അട്ടപ്പാടിയില്‍ യുവാവിനെ കെട്ടിയിട്ട് അര്‍ധ നഗ്‌നനാക്കി മര്‍ദ്ദിച്ച കേസില്‍ പ്രതികള്‍ക്ക് ജാമ്യം. പ്രതികളായ റെജിന്‍ മാത്യു, വിഷ്ണു എന്നിവര്‍ക്കാണ് ഉപാധികളോടെ ജാമ്യം നല്‍കിയത്. പ്രതികള്‍ അന്യായക്കാരനായ സിജുവുമായോ സാക്ഷികളുമായോ ഒരു തരത്തിലും ബന്ധപ്പെടാനോ ഭീഷണിപ്പെടുത്താനോ പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു. മണ്ണാര്‍ക്കാട് എസ് സി/എസ് ടി കോടതിയാണ് ജാമ്യം നല്‍കിയത്. മെയ് 24-നായിരുന്നു പ്രതികളായ ഷോളയൂര്‍ സ്വദേശി റെജിന്‍ മാത്യുവും ആലപ്പുഴ സ്വദേശി വിഷ്ണുദാസും ചേര്‍ന്ന് ചിറ്റൂര്‍ ആദിവാസി ഉന്നതിയിലെ സിജു വേണുവിനെ കെട്ടിയിട്ട് അതിക്രൂരമായി മര്‍ദ്ദിച്ചത്. […]






