കൊരട്ടിയില്‍ യുവതിയെ മര്‍ദ്ദിച്ച കേസ്; പ്രതിയായ വിഎച്ച്പി പ്രവര്‍ത്തകന്‍ സത്യവാനെ റിമാന്‍ഡ് ചെയ്തു
കൊരട്ടിയില്‍ യുവതിയെ മര്‍ദ്ദിച്ച കേസിലെ പ്രതിയായ വിഎച്ച്പി പ്രവര്‍ത്തകന്‍ സത്യവാനെ റിമാന്‍ഡ് ചെയ്തു. തൃശ്ശൂര്‍ കൊരട്ടിയില്‍ യുവതിയെ ആക്രമിച്ച ശേഷം ഒളിവില്‍ കഴിയവെയാണ് കോനൂര്‍ സ്വദേശി സത്യവാനെ പൊലീസ് പിടികൂടിയത്. കൊരട്ടി എസ്.എച്ച്.ഒ ബി.കെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അതിരപ്പള്ളിയിലെ റിസോര്‍ട്ടില്‍ വെച്ചാണ് സത്യവാനെ പിടികൂടിയത്. തിങ്കളാഴ്ച രാത്രിയാണ് പാലപ്പിള്ളി സ്വദേശിയായ വൈഷ്ണവിയെ സത്യവാന്‍ അക്രമിച്ചത്. ക്രൂരമായി മര്‍ദനമേറ്റ വൈഷ്ണവി ആശുപത്രിയില്‍ ചികിത്സയിലാണ്. വൈഷ്ണവിയുടെ ഭര്‍ത്താവ് മുകേഷിന്റെ അമ്മയും സത്യവാനും തമ്മിലുള്ള സൗഹൃദം ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് […]