Kerala kerala

യുവതിയെ മുന്‍ ഭര്‍ത്താവ് നടുറോഡില്‍ കുത്തിവീഴ്ത്തി; കുത്തേറ്റത് ഒമ്പത് തവണ

  • 9th December 2024
  • 0 Comments

തൃശൂര്‍: പുതുക്കാട് സെന്ററില്‍ നടുറോഡില്‍ യുവതിയെ കുത്തിപരിക്കേല്‍പ്പിച്ചു. മുന്‍ ഭര്‍ത്താവ് കേച്ചേരി സ്വദേശി ലെസ്റ്റിന്‍ ആണ് ബബിതയെ കുത്തിയത്. ഒന്‍പത് കുത്തുകളേറ്റ യുവതി ഗുരുതരാവസ്ഥയിലാണ്. ലെസ്റ്റിന്‍ പുതുക്കാട് സ്റ്റേഷനില്‍ കീഴടങ്ങി. ഇന്ന് രാവിലെ പുതുക്കാട് ജങ്ഷനില്‍വെച്ചായിരുന്നു ആക്രമണം. കുടുംബപ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. ബബിതയും ലെസ്റ്റിനും കുറച്ചുകാലമായി വേര്‍പിരിഞ്ഞ് കഴിയുകയാണ്.

kerala Kerala

ആലപ്പുഴയില്‍ സ്ത്രീക്ക് നേരെ മദ്യപന്റെ ആക്രമണം; കോടാലി കൊണ്ട് വെട്ടി; ആക്രമിച്ചത് അയല്‍വാസി

  • 26th November 2024
  • 0 Comments

ആലപ്പുഴ: ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ സ്ത്രീക്ക് നേരെ മദ്യപന്റെ ആക്രമണം. ചൂടുകാട്ടുപറമ്പ് കോളനിയില്‍ രാജനാണ് അയല്‍വാസിയായ ലീലയെ ആക്രമിച്ചത്. തൃക്കുന്നപ്പുഴ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടാണ് സംഭവം. സ്ഥിരം മദ്യപിച്ച് പ്രശ്‌നം ഉണ്ടാക്കുന്ന ആളാണ് രാജന്‍. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലും സമീപത്തെ മറ്റു പൊലീസ് സ്റ്റേഷനുകളിലുമുണ്ട്. ഇന്നലെ മദ്യപിച്ച ശേഷം വീടിനടുത്തെത്തിയ രാജന്‍ ലീലയുടെ മകനുമായി വാക്കേറ്റം ഉണ്ടായി. ഈ ദേഷ്യത്തില്‍ മകനെ കോടാലി ഉപയോഗിച്ച് ആക്രമിക്കാന്‍ എത്തുമ്പോഴാണ് മാതാവ് ലീല […]

kerala Kerala Local

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരിക്ക് വീണ്ടും ഭര്‍ത്താവിന്റെ മര്‍ദനം; പരാതിയില്ലെന്ന് യുവതി

  • 26th November 2024
  • 0 Comments

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരിയായ യുവതിക്ക് വീണ്ടും ഭര്‍ത്താവിന്റെ മര്‍ദനം. പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ കണ്ണിനും ചുണ്ടിനും പരിക്കുണ്ടെന്നാണ് വിവരം. ഭര്‍ത്താവ് രാഹുല്‍ പി.ഗോപാല്‍ കരുതല്‍ തടങ്കലിലാണ്. അതേസമയം, നിയമനടപടി സ്വീകരിക്കുമെന്ന് യുവതിയുടെ കുടുംബം പ്രതികരിച്ചു.ഈയിടെയാണ് കേസ് ഹൈക്കോടതി റദ്ദാക്കിയത്. രാഹുലിന്റെയും പരാതിക്കാരിയുടെയും സമാധാന ജീവിതത്തിന് കേസ് തടസമാകരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഉഭയസമ്മത പ്രകാരം കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നേരത്തേ കോടതിയെ സമീപിച്ചിരുന്നു. പരാതിക്കാരിയെയും പ്രതി രാഹുലിനെയും കൗണ്‍സിലിങ്ങിന് വിടണമെന്ന് ഹൈക്കോടതി […]

Kerala kerala

കടയിലെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറി; ക്വട്ടേഷന്‍ നല്‍കി;കടയുടമയെ വാഹനമിടിച്ച് വീഴ്ത്തി ആക്രമിച്ചു; പ്രതികള്‍ പിടിയില്‍

  • 11th November 2024
  • 0 Comments

. തിരുവനന്തപുരം: കടയുടമയെ വാഹനമിടിച്ച് വീഴ്ത്തി ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. പെരുമ്പഴുതൂരില്‍ പ്രൊവിഷണല്‍ സ്റ്റോര്‍ നടത്തുന്ന കരിപ്രക്കോണം കൃപാസദനത്തില്‍ രാജന്(60) നേരെയാണ് ആക്രമണമുണ്ടായത്. തൊട്ടടുത്ത കട നടത്തുന്ന വണ്ടന്നൂര്‍ പാരഡൈസ് വീട്ടില്‍ വിനോദ് കുമാര്‍(43) ആണ് ക്വട്ടേഷന്‍ നല്‍കിയത്. കടയിലെത്തിയ തന്റെ പെണ്‍സുഹൃത്തിനോട് രാജന്‍ മോശമായി പെരുമാറിയതില്‍ പ്രകോപിച്ചായിരുന്നു ക്വട്ടേഷന്‍. സംഭവത്തില്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത കുന്നത്തുകാല്‍, വണ്ടിത്തടം, ആലക്കോട്ടുകോണം, ആന്റണി ഭവനില്‍ മനോജ് എന്നുവിളിക്കുന്ന ആന്റണിയും(33) അറസ്റ്റിലായി. 25000രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍. കഴിഞ്ഞമാസം 28-ന് രാത്രി 11.30-ന് […]

Kerala kerala

കൊല്ലത്ത് യുവാവിനെ നഗ്‌നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു; നാല് പേര്‍ അറസ്റ്റില്‍

  • 10th November 2024
  • 0 Comments

കൊല്ലം: തെന്മലയില്‍ യുവാവിനെ നഗ്‌നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഇടമണ്‍ സ്വദേശി നിഷാദിനാണ് മര്‍ദനമേറ്റത്. പ്രദേശവാസികളായ സുജിത്ത്, രാജീവ്, സിബിന്‍, അരുണ്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തെന്മല ഇടമണ്ണില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. തെന്മല ഇടമണ്‍ ഭാഗത്ത് ഒരു സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് നിഷാദിനെ മര്‍ദിച്ചത്. സുജിത്തുമായി നിഷാദിന് മുന്‍വൈരാഗ്യമുണ്ടായിരുന്നു. സുഹൃത്തിന്റെ വീട്ടിലേക്ക് സുജിത്തും സംഘവും എത്തിയപ്പോള്‍ നിഷാദ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടി മര്‍ദിക്കുകയായിരുന്നു. വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് മര്‍ദിച്ചത്. പ്രതികള്‍ മര്‍ദനം ഫോണില്‍ […]

kerala Kerala Local

നാദാപുരം തണ്ണീര്‍പന്തലില്‍ ഓട്ടോ ഡ്രൈവര്‍ക്ക് വെട്ടേറ്റു

  • 6th September 2024
  • 0 Comments

കോഴിക്കോട്: നാദാപുരം തണ്ണീര്‍പന്തലില്‍ ഓട്ടോ ഡ്രൈവര്‍ക്ക് വെട്ടേറ്റു. തണ്ണീര്‍പന്തല്‍ കീരിയങ്ങാടി സ്വദേശി വാണികണ്ടി ഇല്യാസിനാണ് വെട്ടേറ്റത്. ഇല്യാസിനെ വടകര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കടമേരി കുറ്റിക്കാട് ലക്ഷം വീട് കോളനിയിലെ രഗിലേഷിനെ നാദാപുരം പോലീസ് കസ്റ്റഡിയില്‍ എടുത്തു. വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. വഴിചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് പ്രശ്നത്തില്‍ കലാശിച്ചത്.

kerala Kerala Local

കോഴിക്കോട് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ജനനേന്ദ്രിയം കാണിക്കുകയും അശ്ലീലം സംസാരിക്കുകയും ചെയ്തു; യുവാവിനെ വടി കൊണ്ട് അടിച്ച് യുവതി

  • 3rd September 2024
  • 0 Comments

കോഴിക്കോട്: ടൗണില്‍ നിന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ജനനേന്ദ്രിയം കാണിക്കുകയും അശ്ലീലം സംസാരിക്കുകയും ചെയ്ത യുവാവിനെ യുവതി വടി കൊണ്ട് അടിച്ചു. നിരവധി ആളുകള്‍ നില്‍ക്കുമ്പോഴാണ് സ്ത്രീകള്‍ക്ക് നേരെ യുവാവിന്റെ അതിക്രമം. എന്നാല്‍ ഒരു യുവതി മാത്രമാണ് യുവാവിനെ ആക്രമിച്ചത്. ഫോക്കസ് മാളിന്റെ മുമ്പിലെ ബസ് സ്റ്റാന്‍ഡിന്റെ ഒരു ഭാഗത്താണ് സംഭവം നടന്നത്. മണിക്കൂറുകളോളം യുവാവ് ടൗണില്‍ നിന്ന സ്തീകളോട് മോശമായി സംസാരിക്കുകയും പാന്റ് കഴിച്ച് കാണിക്കുകയും ചെയ്തു. കോഴിക്കോട് കസബ പോലീസ് സംഭവ സ്ഥാലത്ത് എത്തി […]

kerala Kerala

തര്‍ക്കം; ഭര്‍ത്താവ് ഭാര്യയുടെ കാലില്‍ ചുറ്റിക കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു; കസ്റ്റഡിയില്‍

തിരുവനന്തപുരം: ഭര്‍ത്താവ് ഭാര്യയുടെ കാലില്‍ ചുറ്റിക കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാങ്ങോട് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു ആക്രമണം. പാലോട് പച്ച സ്വദേശി സോജിയും ഭാര്യ മൈലമൂട് സ്വദേശി ഷൈനിയും തമ്മില്‍ കുറച്ച് നാളായി പിണക്കത്തിലായിരുന്നു. എന്നാല്‍ ഇവര്‍ തമ്മില്‍ ഫോണ്‍ വിളികള്‍ ഉണ്ടായിരുന്നു. ഇന്ന് രാവിലെ ഭാര്യയെ ഫോണില്‍ വിളിച്ച് കരുമണ്‍ കോട് വനത്തില്‍ വരാന്‍ […]

National

ഇതര സമുദായത്തിലെ പെണ്‍കുട്ടിയോട് സംസാരിച്ചു; 25 കാരനെ തല്ലിച്ചതച്ച് ബജ്‌റങ് ദള്‍

  • 21st March 2024
  • 0 Comments

യാദ്ഗിര്‍: ഇതര സമുദായത്തിലെ പെണ്‍കുട്ടിയോട് സംസാരിച്ചെന്നാരോപിച്ച് കര്‍ണാടകയില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി തല്ലിച്ചതച്ച് ബജ്‌റങ് ദള്‍. 25കാരനായ വാഹിദ് റഹ്‌മാന്‍ എന്ന വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. കഴിഞ്ഞ തിങ്കളാഴ്ച യാദ്ഗിറിലാണ് സംഭവമുണ്ടായത്. വാഹിദ് തന്റെ കോളജില്‍നിന്ന് മടങ്ങുമ്പോള്‍ ബജറങ് ദള്‍ പ്രവര്‍ത്തകരായ ഒമ്പത് പേരെത്തി ഒരു മുറിയിലേക്ക് വലിച്ചുകൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട മര്‍ദനം ആരംഭിക്കുകയായിരുന്നു. അഞ്ച് മണിക്കൂര്‍ തന്നെ മുറിക്കുള്ളില്‍ വെച്ച് അക്രമികള്‍ മര്‍ദിച്ചെന്ന് വാഹിദ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയോട് വീണ്ടും സംസാരിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും […]

National

ക്രിസ്ത്യന്‍ പള്ളിക്കുനേരെ ബജ്‌റങ്ദള്‍ ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് പരുക്ക്

  • 16th February 2024
  • 0 Comments

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരെ ബജ്‌റങ്ദള്‍ ആക്രമണം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇരുപതുപേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച വൈകിട്ടാണ് ആക്രമണമുണ്ടായത്. ഇരുന്നൂറോളംപേര്‍ ജയ് ശ്രീറാം വിളികളുമായി പള്ളി ആക്രമിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.പള്ളിയില്‍ പ്രാര്‍ഥന നടക്കുന്നതിനിടെയാണ് ആക്രമണം. ജയ്ശ്രീറാം വിളികളുമായി എത്തിയ സംഘം പള്ളിയിലെ കുരിശും കസേരകളും മേല്‍ക്കൂരയും അടിച്ചുതകര്‍ത്തെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

error: Protected Content !!