Trending

കുട്ടികളുടെ അവകാശ സംരക്ഷണം;പരാതി അറിയിക്കാം

കോഴിക്കോട് :ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നേരിട്ട് ഇടപ്പെട്ട് പരിഹാരം കാണുന്നതിനായി ജൂലൈ 12 ന് വയനാട് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ എ.പി.ജെ ഹാളില്‍ സിറ്റിംഗ് നടത്തും. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും മേഖലയില്‍ പരാതി സമര്‍പ്പിക്കാനുളളവര്‍ എഴുതി തയ്യാറാക്കിയ പരാതികള്‍ വനിതാശിശുവികസന വകുപ്പിന്റെ കീഴിലെ ഐ.സി.ഡി.എസ് ഓഫീസുകളിലും, കോഴിക്കോട് സിവില്‍സ്റ്റേഷനിലെ ജില്ലാ ശിശുസംരക്ഷണ ഓഫീസിലും നേരിട്ട് നാളെ (ജൂലൈ 5) വരെ സമര്‍പ്പിക്കാം.  

error: Protected Content !!