ശൗചാലയത്തില്‍ ഭക്ഷണ സാമഗ്രികള്‍ സൂക്ഷിച്ചു; ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് ഹോട്ടലുകാരുടെ മര്‍ദ്ദനം
ഹോട്ടലിലെ ശൗചാലയത്തില്‍ ഭക്ഷണ സാമഗ്രികള്‍ സൂക്ഷിച്ചത് കണ്ട് ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് ഹോട്ടലുകാരുടെ മര്‍ദ്ദനം. കണ്ണൂര്‍ പിലാത്തറയിലെ ഹോട്ടലില്‍വെച്ചാണ് കാസര്‍കോട് ബന്തടുക്ക പിഎച്ച്എസ്സിയെ ഡോക്ടര്‍ സുബ്ബറായിക്ക് മര്‍ദനമേറ്റത്. സെക്യൂരിറ്റി ജീവനക്കാരനും ഹോട്ടല്‍ ഉടമയുമുള്പ്പെടെ മൂന്നുപേരെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. ഹോട്ടലുടമ ചുമടുതാങ്ങി കെ.സി.ഹൗസിലെ മുഹമ്മദ് മൊയ്തീന് (28), സഹോദരി സമീന (29) ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരന് ടി.ദാസന് (70), എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ്. ഹോട്ടലിലെ ശൗചാലത്തിനായി പണിത കെട്ടിടത്തില്‍ ഒരെണ്ണത്തിലാണ് ഭക്ഷണസാധനങ്ങള്‍ […]
